ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെങ്കല്‍പ്പേട്ട് ശെയ്യൂര്‍ മണ്ഡലത്തിലെ ഡിഎംകെ നിയമസഭാംഗമായ എംഎല്‍എ ആര്‍ ടി അരസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ജെ. അന്‍ബാഗാഗന് ശേഷം കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ ഡിഎംകെ എംഎല്‍എയാണ് അരസ്. തമിഴ്‌നാട്ടില്‍ കോവിഡ് ബാധിക്കുന്ന അഞ്ചാമത്തെ ജനപ്രതിനിധിയാണ്.
കൂടാതെ, തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിലെ നിയമസഭാംഗമായ കെ.പളനിയും ഒരു സ്വകാര്യ ആശുപത്രിയില്‍ കോവിഡ്ബാധയ്ക്ക് ചികിത്സയിലാണ്. അതേ സമയം കോവിഡ് ചികിത്സയിലായിരുന്ന രാജ് ടിവിയിലെ മുതിര്‍ന്ന ക്യാമറാമാന്‍ വേല്‍മുരുകന്‍ മരിച്ചു. രോഗബാധിതര്‍ ഇരട്ടിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയാണ്.
അതേസമയം 957 മരണങ്ങള്‍ ഉള്‍പ്പെടെ 74,622 കോവിഡ് -19 കേസുകളാണ് ഇതുവരെ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് 32,308 സജീവ കേസുകളുണ്ട്. 41,357 രോഗികളെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
Post Your Comments