COVID 19Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയിലെ അൽമന്തഖ് ഗവര്‍ണര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് രോഗബാധ

റിയാദ് : സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ അൽബാഹയിലെ അൽമന്തഖ് ഗവർണറേറ്റിലെ ഗവർണർ മുഹമ്മദ് അൽ ഫായിസിനും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ നില മോശമായതിനാൽ അൽബാഹ സിറ്റിയിലുള്ള കിങ് ഫഹദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഗവര്‍ണര്‍ക്ക് പുറമെ മാതാവിനും പിതാവിനും സഹാദരനും രണ്ട് സഹോദരിമാര്‍ക്കും കൊവിഡ് പിടിപെട്ടതായി അദ്ദേഹത്തിന്റെ മകന്‍ അറിയിച്ചു.പിതാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും മകന്‍ മുഈദ് അല്‍ ഫായിസ് അറിയിച്ചിട്ടുണ്ട്.

‘എന്റെ പിതാവിന് കൊറോണ വൈറസ് ബാധിച്ചു, കൂടാതെ മാതാവ്, രണ്ട് സഹോദരന്മാർ, രണ്ട് സഹോദരിമാർ എന്നിവർക്കും കോവിഡ് ബാധിച്ചു. പിതാവ് ഒഴിച്ച് ബാക്കിയെല്ലാവരും പൂർണ ആരോഗ്യത്തോടെയിരിക്കുന്നു. അടുത്ത ഞായറാഴ്ച അവർ രണ്ടാഴ്ച പൂർത്തിയാക്കുന്നു.

പിതാവിന് ചുമ കൂടുതലുള്ളതിനാൽ അദ്ദേഹത്തെ കിങ് ഫഹദ് ആശുപത്രിയിലെ പ്രത്യേക പരിചരണ വിഭാഗത്തിലേക്ക് മാറ്റി, ഇപ്പോൾ നേരിയതോതിൽ ആശ്വാസമായി വരുന്നു. അണുബാധയുടെ കൃത്യമായ ഉറവിടം ഞങ്ങൾക്ക് അറിയില്ല. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ഫീല്‍ഡ് സന്ദര്‍ശനങ്ങളും പര്യടനങ്ങളും പിതാവ് നടത്തിയിരുന്നു. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടയുടനെ വീട്ടിൽ തന്നെ ക്വാറന്റീൻ കഴിഞ്ഞു. കോവിഡ് ആണോ എന്നറിയുന്നതിന് ലാബ്‌ടെസ്റ്റ് നടത്തിയപ്പോഴാണ് പിതാവിന് പോസിറ്റീവാണെന്ന് ബോധ്യമായത്. ബുധനാഴ്ച ഉച്ചവരെ വീട്ടിൽ കഴിഞ്ഞ അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും മകൻ മുഈദ് ഫായിസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button