തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നിരസിച്ച് സ്വകാര്യ ആശുപത്രികൾ രംഗത്ത്. പുതിയ പാക്കേജുമായാണ് മാനേജ്‌മെന്റുകൾ രംഗത്തെത്തിയിരിക്കുന്നത്. ജനറൽ വാർഡ്–750 രൂപ, ഓക്സിജൻ സൗകര്യമുള്ള വാർഡ്–1250 രൂപ, ഐസിയു– 1500 രൂപ, വെന്റിലേറ്റർ– 2000 രൂപ എന്നീ നിരക്കുകളും പരമാവധി ഒരു ലക്ഷം രൂപയുമായിരുന്നു സർക്കാർ അവതരിപ്പിച്ച പാക്കേജിലുള്ളത്. തുച്ഛമായ തുകയായതിനാൽ അംഗീകരിക്കാനാവില്ലെന്നാണ് മാനേജ്‌മെന്റുകൾ അറിയിച്ചിരിക്കുന്നത്. വാർഡ്– 2700 രൂപ, ഓക്സിജൻ സൗകര്യമുള്ള വാർഡ്– 3500 രൂപ, ഐസിയു–6500 രൂപ, വെന്റിലേറ്റർ–11000 രൂപ എന്നിങ്ങനെയാണ് മാനേജ്‌മെന്റുകൾ വ്യക്തമാക്കുന്നത്.
ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര സർക്കാരുകൾ ഇതിനെക്കാൾ ഉയർന്ന നിരക്കിലാണു പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഉന്നതരുമായി നടത്തിയ ചർച്ചയിൽ ഇവർ ചൂണ്ടിക്കാട്ടി. കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുമായി ചർച്ച നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി അറിയിച്ചത്. കോവിഡ് ചികിത്സ പ്രധാനമായും സർക്കാർ ആശുപത്രിയിലാണ്. മറ്റു അസുഖങ്ങളുമായി വരുന്നവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് ആലോചിക്കുന്നത്.
Post Your Comments