തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിനുള്ള കർശന നിയന്ത്രങ്ങളുടെ ഭാഗമായി സംസഥാനത്ത് വീണ്ടും രാത്രി യാത്രാ നിയന്ത്രണം. രാത്രി ഒമ്പത് മുതൽ നിരോധനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആംബുലൻസ്, ആവശ്യവസ്തുക്കളുമായി പോകുന്ന വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. മാസ്കും ഹെൽമറ്റും ഇല്ലാത്ത ഇരുചക്രവാഹന യാത്രക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 123 പേര്‍ക്ക് വ്യാഴാഴ്ച്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 84 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 33 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. പാലക്കാട് – 24 , ആലപ്പുഴ – 18 , പത്തനംതിട്ട – 13 , കൊല്ലം – 13 , തൃശൂര്‍ – 10 , എറണാകുളം – 10 , കണ്ണൂര്‍ – 9 , കോഴിക്കോട് – 7 , മലപ്പുറം – 6 , കാസര്‍ഗോഡ് – 4 , ഇടുക്കി – 3 , കോട്ടയം – 2 , തിരുവനന്തപുരം – 2 , വയനാട് – 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.
Also read : കേരളത്തിന്റെ നിര്‍ദ്ദേശങ്ങളെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
53 പേര് രോഗമുക്തി നേടി. മലപ്പുറം – 12 , പത്തനംതിട്ട – 9 , കാസര്‍ഗോഡ് – 8 , കോഴിക്കോട് – 6 , പാലക്കാട് – 5 , തൃശൂര്‍ – 3 , ആലപ്പുഴ – 3 , കോട്ടയം – 2 , എറണാകുളം – 2 , ഇടുക്കി – 2 , കണ്ണൂര്‍ – 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്. 1761 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 3,726 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 159,616 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2349 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 344 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5420 സാമ്പിളുകളാണ് പരിശോധിച്ചു.
Post Your Comments