KeralaLatest News

നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലടി , ചെയര്‍പേഴ്സണും പ്രതിപക്ഷ നേതാവും ബോധം കെട്ടു വീണു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സിപിഎം കാരിയായ ചെയര്‍പേഴ്സണും കോണ്‍ഗ്രസുകാരിയായ പ്രതിപക്ഷ നേതാവും നിലത്തു വീണു. ബോധരഹിതരായ രണ്ടുപേരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജിലന്‍സ് അന്വേഷണം നേരിടുന്ന ചെയര്‍പേഴ്സണ്‍ ഡബ്ലിയു ആര്‍ ഹീബ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

സിപിഎം എതിര്‍പ്പുമായി വന്നതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.നഗരസഭയക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് മൂന്ന് ദിവസത്തോളമായി സമരം നടത്തിവരുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് സംഘര്‍ഷം നടന്നത്.

യൂത്ത് കോണ്‍ഗ്രസ് നടത്തിവന്നിരുന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ മടങ്ങിയതോടെതാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. വാക്കേറ്റത്തിലും കയ്യാങ്കളിക്കുമിടയില്‍ ഡബ്ലിയു ആര്‍ ഹീബയും പ്രതിപക്ഷ നേതാവ് ലളിത ടീച്ചറും ബോധരഹിതരായി നിലത്തുവീണു. തുടര്‍ന്ന് ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

ഇന്ത്യ- പാക് അതിര്‍ത്തിയിലേതിന് സമാനമായ കര്‍ശ്ശന പെട്രോളിങ് നേപ്പാൾ അതിർത്തിയിലും സജ്ജമാക്കി ഇന്ത്യ, അതിര്‍ത്തിയുടെ സംരക്ഷണം ഇനി സശസ്ത്ര സീമാബലിന്

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭ ഗേറ്റിനു മുന്നില്‍ ചെയര്‍പേഴ്സന്റ കോലം കത്തിച്ച്‌ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.കഴിഞ്ഞ കുറെ നാളുകളായി നെയ്യാറ്റികരയില്‍ നിലനിന്നിരുന്ന സിപിഎം-കോണ്‍ഗ്രസ് പോര് ഇതോടെ രൂക്ഷമായി. ചെയര്‍പേഴ്‌സണ് നേരെ നടന്ന അക്രമണത്തിനെതിരെ ശക്തമായ ഭാഷയിലാണ് സി.പി.എം പ്രതികരിച്ചത്. ഇനി സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്ബു ചെയ്യുകയാണ്. പ്രതിഷേധ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button