ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷ വിജ്ഞാപനം പുറത്തിറക്കി. 10,12 ക്ലാസുകളിലെ ഫലം ജൂലൈ 15ന് അകം പ്രസിദ്ധീകരിക്കും. സി.ബി.എസ്.ഇയുടെ റദ്ദാക്കിയ പരീക്ഷകളുടെ മാര്‍ക്ക് എങ്ങനെ നിശ്ചയിക്കുമെന്ന വിഷയത്തില്‍ സുപ്രീംകോടതി മാർഗരേഖയും പുറത്തിറക്കി. മൂന്നില്‍ കൂടുതല്‍ പരീക്ഷ എഴുതിയാല്‍ മൂന്നുവിഷയങ്ങളിലെ കൂടിയ മാര്‍ക്ക് റദ്ദാക്കിയ പരീക്ഷകള്‍ക്ക് നൽകണം.
മൂന്നു പരീക്ഷ മാത്രമെങ്കില്‍ രണ്ട് പരീക്ഷകളിലെ മാര്‍ക് പരിഗണിക്കും. രണ്ടില്‍ കുറവെങ്കില്‍ എഴുതിയ പരീക്ഷകളും ഇന്റേണല്‍ മാര്‍ക്കും പരിഗണിക്കും. മാര്‍ക് മെച്ചപ്പെടുത്താന്‍ വീണ്ടും പരീക്ഷ എഴുതാനും അവസരം നൽകും. വിജ്ഞാപനം സമഗ്രമെന്ന് സുപ്രീം കോടതി വിലയിരുത്തി. ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ALSO READ: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു
പരീക്ഷ റദ്ദാക്കിയ വിഷയങ്ങളുടെ മുന്‍കാല പരീക്ഷകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിക്കുമെന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് കൃത്യമായ മാനദണ്ഡം വേണമെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു.
Post Your Comments