ബെയ്ജിങ് : ചൈനയുടെ ആലിബാബയ്ക്ക് അടി പതറി. കോവിഡ് മഹാമാരി ലോകമെമ്പാടും സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചപ്പോഴാണ് വമ്പന്‍ വ്യവസായിയായ ആലിബാബയുടെ ജാക് മായും ബിസിനസ്സില്‍ വീണുപോയത്. ഇതോടെ ചൈനയിലെ ഏറ്റവും ധനികനെന്ന സ്ഥാനമാണ് അദ്ദേഹത്തിനു നഷ്ടപ്പെട്ടത്.
ഈയാഴ്ച ടെന്‍സന്റ് ഹോള്‍ഡിങ്‌സ് ലിമിറ്റഡിന്റെ 40 ബില്യന്‍ ഡോളര്‍ കുതിച്ചുചാട്ടവും പിന്‍ഡുഡുവോയുടെ അടുത്തകാലത്തെ വളര്‍ച്ചയുമാണു ചൈനയിലെ ഏറ്റവും ധനികരായ ആളുകളുടെ പട്ടികയില്‍ കാര്യമായ മാറ്റമുണ്ടാക്കിയത്. ഏഷ്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡിനെ ചൈനയിലെ വലിയ ഗെയിം ഡവലപ്പര്‍ കമ്പനിയായ ടെന്‍സന്റ് ആണ് ബുധനാഴ്ചത്തെ ഇന്‍ട്രാഡേ ട്രേഡിങ്ങില്‍ മറികടന്നത്.
ഡിഡി എന്നറിയപ്പെടുന്ന ഷോപ്പിങ് ആപ്ലിക്കേഷനായ പിന്‍ഡുഡുവോ ഈ വര്‍ഷം ഇരട്ടിയിലധികമാണു നേട്ടമുണ്ടാക്കിയത്. കമ്പനികള്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതു സ്ഥാപകരിലും പ്രതിഫലിച്ചു. ടെന്‍സന്റിന്റെ പോണി മായുടെ ആസ്തിമൂല്യം 50 മില്യന്‍ ഡോളറായി. 48 ബില്യന്‍ ഡോളര്‍ സമ്പാദ്യമുള്ള ജാക്ക് മായെ മറികടന്ന് പോണി മാ ചൈനയിലെ ഏറ്റവും ധനികനായി. ചൈനയിലെ റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ഹി കാ യാനെ പിഡിഡിയുടെ കോളിന്‍ ഹുവാങ് മറികടക്കുന്നതും വിപണി കണ്ടു. കോളിന്റെ സമ്പാദ്യം 43 ബില്യന്‍ ഡോളറായി.
Post Your Comments