കൊച്ചി: കളമശ്ശേരി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി.എ സക്കീര്‍ ഹുസൈന്‍ സസ്പെന്‍ഷന്റെ സസ്‌പെന്‍ഷന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍. സസ്‌പെന്‍ഷന്റെ ചൂടാറും മുമ്പുതന്നെ സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തു. ഇന്ധനവില വര്‍ദ്ധനക്കെതിരെ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കളമശ്ശേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് സക്കീര്‍ഹുസൈന്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തത്. പാര്‍ട്ടി സംസ്ഥാന സമിതി അംഗം കെ ചന്ദ്രന്‍പിള്ളയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് സക്കീറിനെതിരെ നടപടി എടുത്തത്. സക്കീര്‍ ഹുസൈനെ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിളിച്ചുവരുത്തി പറയാനുള്ളത് കേട്ട ശേഷമായിരുന്നു നടപടി. എന്നാല്‍ ഇതുസംബന്ധിച്ച് പാര്‍ട്ടി ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയിട്ടില്ല. നടപടി പാര്‍ട്ടി ഏരിയാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാനിരിക്കുകയാണ്
Post Your Comments