
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കേന്ദ്രം. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ്, പ്രവാസികളുടെ മടക്കം, കോവിഡ് പ്രതിരോധം എന്നിവയിലടക്കം കേരളത്തെ കേന്ദ്രം പ്രശംസിച്ചത്. കേന്ദ്ര വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളാണ് വന്ദേഭാരത് മിഷനിലൂടെ പ്രവാസികള്‍ക്ക് സുരക്ഷിതമായി നാട്ടിലെത്താന്‍ സഹായകരമായതെന്നു കത്തില്‍ പറയുന്നു. മാസ്ക്, ഫേസ് ഷീല്‍ഡ്, എന്നീ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കിയതാണ് രോഗം വ്യാപിക്കാതിരുന്നതിനു പ്രധാന കാരണം. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എയര്‍ലൈന്‍ കമ്ബനികളെ നേരിട്ടറിയിക്കും. അംബാസഡര്‍മാരുടെ സഹകരണവും വിദേശകാര്യമന്ത്രാലയം ഉറപ്പ് നല്‍കുന്നതായി കത്തില്‍ വ്യക്തമാക്കുന്നു. വന്ദേ ഭാരത് മിഷന്‍ ഫ്ലൈറ്റുകളുടെ നടത്തിപ്പിന് ഈ നിര്‍ദ്ദേശങ്ങള്‍ മുതല്‍ക്കൂട്ടാവുമെന്നും കത്തില്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. പാലക്കാട് – 24 , ആലപ്പുഴ – 18 , പത്തനംതിട്ട – 13 , കൊല്ലം – 13 , തൃശൂര്‍ – 10 , എറണാകുളം – 10 , കണ്ണൂര്‍ – 9 , കോഴിക്കോട് – 7 , മലപ്പുറം – 6 , കാസര്‍ഗോഡ് – 4 , ഇടുക്കി – 3 , കോട്ടയം – 2 , തിരുവനന്തപുരം – 2 , വയനാട് – 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. 53 പേര്‍ രോഗമുക്തി നേടി. മലപ്പുറം – 12 , പത്തനംതിട്ട – 9 , കാസര്‍ഗോഡ് – 8 , കോഴിക്കോട് – 6 , പാലക്കാട് – 5 , തൃശൂര്‍ – 3 , ആലപ്പുഴ – 3 , കോട്ടയം – 2 , എറണാകുളം – 2 , ഇടുക്കി – 2 , കണ്ണൂര്‍ – 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
1761 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 3,726 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 159,616 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2349 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 344 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments