Latest NewsNews

330 മത്സരാര്‍ത്ഥികളെയടക്കം ഉള്‍പ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ സാഹസിക യാത്രയുമായി പുതിയ പരമ്പരയിലൂടെ ബിയര്‍ ഗ്രില്‍സ് വരുന്നു ; പരമ്പരയില്‍ ഇന്ത്യന്‍ ടീമും

ജനപ്രിയ ഹോസ്റ്റും ലോകം കണ്ടതില്‍ വച്ച് തന്നെ വലിയ സാഹസികനുമായ ബിയര്‍ ഗ്രില്‍സ് ലോകത്തെ ഏറ്റവും കഠിനമായ റേസ്: ഇക്കോ-ചലഞ്ച് ഫിജി (World’s Toughest Race: Eco-Challenge Fiji) എന്ന പുതിയ റിയാലിറ്റി മത്സര പരമ്പരയുമായി എത്തുകയാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സാഹസിക യാത്രികനാണ് ബിയര്‍ ഗ്രില്‍സ്. താരത്തിനന്റെ പുത്തന്‍ ഷോയ്ക്കായി ആരാധകര്‍ ആകാംക്ഷയിലാണ്.

10 എപ്പിസോഡുള്ള സാഹസിക സീരീസ് പര്യവേഷണ മല്‍സരത്തെക്കുറിച്ചാണ്, ഇതില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള 66 ടീമുകള്‍ 11 ദിവസം 24 മണിക്കൂറും നിര്‍ത്താതെ ഓടുന്നു, നൂറുകണക്കിന് മൈലുകള്‍ക്കിടയിലുള്ള ഫിജിയന്‍ ഭൂപ്രദേശങ്ങളില്‍ പര്‍വതങ്ങളും കാടുകളും സമുദ്രങ്ങളും നിറഞ്ഞതാണ്. കഴിഞ്ഞ വര്‍ഷം ഫിജിയിലാണ് ഷോ ചിത്രീകരിച്ചത്.

330 മത്സരാര്‍ത്ഥികള്‍ നാല് റേസറുകളും ഒരു അസിസ്റ്റന്റ് ക്രൂ അംഗവും ഉള്‍പ്പെടെ അഞ്ചുപേരടങ്ങുന്ന ടീമുകള്‍ രൂപീകരിച്ച് സാഹസിക മല്‍സരത്തില്‍ പങ്കെടുക്കുന്നു. ഷോയ്ക്കൊപ്പം, മുമ്പൊരിക്കലുമില്ലാത്തവിധം പരീക്ഷിച്ച ശാരീരികവും മാനസികവുമായ സഹിഷ്ണുതയുടെ പരിധി കാണിക്കാനുമാണ് നിര്‍മ്മാതാക്കള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ ഏറ്റവും സാഹസിക നിറഞ്ഞ യാത്ര തന്നെയായിരിക്കും നടക്കുക.

ഇക്കോ ചലഞ്ചില്‍ ചേരുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ ടീമാണ് ടീം ഖുക്കുരി വാരിയേഴ്‌സ്. ഇരട്ടകളായ താഷി മാലിക്, നുങ്ഷി മാലിക് എന്നിവരുടെ നേതൃത്വത്തില്‍ ടീമില്‍ ഒരു മലകയറ്റം, സ്‌കീയിംഗ്, റാഫ്റ്റിംഗ് വിദഗ്ദ്ധന്‍, ഡോക്ടര്‍, ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ കേണല്‍ ആയിരുന്ന അവരുടെ പിതാവ് എന്നിവര്‍ ചേരും. ഓഗസ്റ്റ് 14 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ ഷോ പ്രദര്‍ശിപ്പിക്കും.

shortlink

Post Your Comments


Back to top button