സീരിയല്‍ ചിത്രീകരണത്തിനിടെ പനിലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നടന് കോവിഡ് സ്ഥിരീകരിച്ചു. തെലുങ്ക് സീരിയല്‍ നടന് പ്രഭാകറിനാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൂര്യകാന്തം എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. നടനുമായി സമ്ബര്‍ക്കമുണ്ടായ സീരിയലിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും കോവിഡ് പരിശോധനകള്‍ നടന്നു വരികയാണ്. നിലവില്‍ എല്ലാവരും സെല്‍ഫ് ക്വാറന്റീനിലാണ്.
Post Your Comments