COVID 19IndiaNews

നൂറു ശതമാനവും ഫലപ്രദം; കോവിഡ് രോഗത്തിന് സിദ്ധചികിത്സയെ അനുകൂലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 64,000 കടന്ന സാഹചര്യത്തിൽ സിദ്ധചികിത്സയെ അനുകൂലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. കോവിഡിന് സിദ്ധ ചികിത്സ ഫലപ്രദമാണെന്ന അവകാശവാദവുമായിട്ടാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കുറവുള്ളവര്‍ക്കും സിദ്ധചികിത്സയിലൂടെ നൂറു ശതമാനം രോഗമുക്തിയാണു ലഭിക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു. ചെന്നൈയിലെ ഒരു കേന്ദ്രത്തില്‍ 25 രോഗികള്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സിദ്ധചികിത്സ വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണു സംസ്ഥാന സര്‍ക്കാര്‍.

അതേസമയം ശാസ്ത്രീയമല്ലാത്ത ചികിത്സാരീതികള്‍ പരീക്ഷിക്കുന്നത് രോഗികളുടെ ജീവന് ഭീഷണിയാകുമെന്ന വാദം മന്ത്രി പി. പാണ്ഡ്യരാജന്‍ തള്ളിക്കളഞ്ഞു. നൂറു ശതമാനമാണ് വിജയനിരക്ക്. ആരുടെയും ജീവന്‍ അപകടത്തിലാക്കില്ല. സിദ്ധ, യോഗ, ആയുര്‍വേദം എന്നിവ സംയോജിപ്പിച്ചുള്ള ചികിത്സയാണിത്. ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. പല കേസുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.

വെന്റിലേറ്റര്‍ സഹായം ആവശ്യം വരുന്ന രോഗികള്‍ക്ക് ഇത് ലഭ്യമാക്കും. ആകെ രോഗികളില്‍ മൂന്നു ശതമാനത്തിനു മാത്രമാണ് അത് വേണ്ടിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. രോഗികള്‍ ആവശ്യപ്പെടുന്ന മുറയ്ക്കു മാത്രമാണു സിദ്ധ ചികിത്സ നല്‍കുന്നതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button