തിരുവനന്തപുരം: കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളില്‍നിന്നു മടങ്ങുന്നവര്‍ക്ക് പിപിഇ കിറ്റ് മതിയെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. പ്രവാസികള്‍ക്ക് പിപിഇ കിറ്റ് മതിയെന്ന തീരുമാനം സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനാണ്. പിപിഇ കിറ്റുകള്‍ പ്രവാസി സംഘടനകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ സമരവും പ്രവാസി ലോകത്തിന്റെ രോഷവും കണക്കിലെടുത്താണ് ഈ തീരുമാനത്തിലെത്തിയത്. പിപിഇ കിറ്റ് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള തീരുമാനം മാത്രമാണ്. അതില്‍ സ്വാഗതം ചെയ്യാന്‍ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ര്‍ക്കാരിന്റെ പുതിയ നിബന്ധനയും പ്രവാസികളെ ബുദ്ധിമുട്ടിക്കും. സര്‍ക്കാര്‍ തുടക്കം മുതല്‍ പ്രവാസികള്‍ വരരുത് എന്ന മനോഭാവത്തോടെയാണ് പ്രവര്‍ത്തിച്ചത്. ഗള്‍ഫില്‍ 300 മലയാളികളാണ് മരിച്ചത്. നേരത്തെ ആലോചിച്ച് കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഇത്രയും പേര്‍ മരിക്കില്ലായിരുന്നു. തീരുമാനമെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട അവധാനത സര്‍ക്കാരിന് പ്രവാസികളുടെ കാര്യത്തില്‍ ഉണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments