KeralaLatest NewsNewsIndia

വയനാട് എം പി രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് പധവി ഏറ്റെടുക്കണം;- എ കെ ആന്റണി

കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ നിലവിൽ താത്കാലിക അധ്യക്ഷയുടെ നേതൃത്വത്തിലാണ് മുന്നോട്ടുപോകുന്നത്

ന്യൂഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് പധവി ഏറ്റെടുക്കണമെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി. ഇന്നലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് എ കെ ആന്റണി ഇക്കാര്യം ഉന്നയിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എ കെ ആന്റണിയെ പിന്തുണച്ചു.

കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ നിലവിൽ താത്കാലിക അധ്യക്ഷയുടെ നേതൃത്വത്തിലാണ് മുന്നോട്ടുപോകുന്നത്. കോൺഗ്രസിന് ഉചിതമായ നേതൃപാടവമില്ലാത്തത് പലഘട്ടങ്ങളിലും തിരിച്ചടിയാകുന്നുണ്ടെന്ന് എ കെ ആന്റണി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി എത്രയും വേഗം അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം. കേരളം, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ രാഹുൽ പാർട്ടിയെ നയിക്കണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു.

ALSO READ: പാലക്കാട് ജില്ലയിൽ രോഗികളുടെ എണ്ണം കുതിക്കുമ്പോൾ കോവിഡ് പരിശോധനയ്ക്ക് അനുമതി നൽകി ഐസിഎംആർ

എ കെ ആന്റണി പ്രവർത്തക സമിതിയിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ രാഹുൽ ഗാന്ധി കൂടുതൽ ഒന്നും പ്രതികരിക്കാതെ കേട്ടിരിക്കുക മാത്രമാണ് ചെയ്തത്. ഒരു പക്ഷേ ജനുവരിയോടെ രാഹുൽ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button