കൊച്ചി : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ സിപിഎം നടപടി എടുത്തു.. ആറു മാസത്തേയ്ക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സക്കീര്‍ ഹുസൈനെ വഹിക്കുന്ന പദവികളില്‍ നിന്നു നീക്കാനുള്ള ജില്ലാക്കമ്മറ്റിയുടെ ശുപാര്‍ശ പോരെന്നും പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറുമാസം മാറിനില്‍ക്കണമെന്നും സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ആറു മാസത്തിനു ശേഷം സക്കീര്‍ ഹുസൈന്‍ പ്രവര്‍ത്തിക്കേണ്ട ഘടകം ഏതാണെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. സക്കീര്‍ ഹുസൈനെതിരെ ഉയര്‍ന്ന അനധികൃത സ്വത്തുസമ്പാദന പരാതിയില്‍ പാര്‍ട്ടി നിയോഗിച്ച സി.എം. ദിനേശ്മണി കമ്മിഷന്റെ റിപ്പോര്‍ട്ടിന്‍മേലാണു നടപടി.
Post Your Comments