CricketLatest NewsNewsSports

തന്നെ ഒത്തുകളിക്ക് പ്രേരിപ്പിച്ചത് ആ താരം ; വെളിപ്പെടുത്തലുമായി ഒത്തുകളിക്കാന്‍ കൂട്ടു നില്‍ക്കാത്തതിന്റെ പേരില്‍ 25-ാം വയസില്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന മുന്‍ പാക് താരം

കറാച്ചി: ഒത്തുകളിക്കാന്‍ കൂട്ടു നില്‍ക്കാത്തതിന്റെ പേരില്‍ 25-ാം വയസില്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന ഒരു താരമുണ്ട് പാക്കിസ്ഥാനില്‍. ഇപ്പോള്‍ ഇതാ അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അന്ന തന്നെ ഒത്തുകളിക്ക് പ്രേരിപ്പിച്ച കളിക്കാരന്റെ പേര് വെളിപ്പെടുത്തിയാണ് മുന്‍ പാക് താരം അക്വിബ് ജാവേദ് വാര്‍ത്തകളില്‍ നിറയുന്നത്. മുന്‍ പാക് താരമായിരുന്ന സലീം പര്‍വേസ് ആയിരുന്നു തന്നെ വാതുവെപ്പുകാരുമായി ബന്ധപ്പെടാന്‍ പ്രേരിപ്പിച്ചതെന്ന് അക്വിബ് ജാവേദ് പറഞ്ഞു.

ഒത്തുകളിക്ക് കൂട്ടുനിന്നാല്‍ ആഡംബര കാറുകളും ലക്ഷക്കണക്കിന് രൂപയും പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നുവെന്നും കൂട്ടു നിന്നില്ലെങ്കില്‍ കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് ഭിഷണിയുണ്ടായിരുന്നുവെന്നും അദ്ദേഹം പാക്കിസ്ഥാനിലെ ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പര്‍വേസ് ഴിയായിരുന്നു വാതുവെപ്പുക്കാര്‍ കളിക്കാരെ ബന്ധപ്പെട്ടിരുന്നതെന്നും അങ്ങെയാണ് തന്നെയും ബന്ധപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ പണം വാങ്ങി രാജ്യത്തെ ഒറ്റുകൊടുക്കാന്‍ ഞാന്‍ തയാറായില്ലെന്നും തുടര്‍ന്ന് തന്നെ വിദേശപരമ്പരകളില്‍ നിന്ന് തഴയാന്‍ തുടങ്ങിയെന്നും അതിനാല്‍ തന്നെ 1998ല്‍ 25-ാം വയസില്‍ തനിക്ക് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നുവെന്നും തനിക്കിപ്പോഴും അതില്‍ ദു:ഖമില്ലെന്നും അക്വിബ് ജാവേദ് പറഞ്ഞു.

ഈ ചുരുങ്ങിയ കാലയളവില്‍ പാക്കിസ്ഥാന് വേണ്ടി 22 ടെസ്റ്റുകളില്‍ നിന്നായി 54 വിക്കറ്റും 162 ഏകദിനങ്ങളില്‍ നിന്നായി 182 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട് അക്വിബ്.

shortlink

Post Your Comments


Back to top button