Latest NewsIndia

ബിജെപിയുടെ തന്ത്രപരമായ നീക്കം , മണിപ്പൂരിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള കോൺഗ്രസ് തന്ത്രം പാളുന്നു

ഇംഫാല്‍: മണിപ്പൂരില്‍ ഒന്‍പത് എംഎല്‍എ മാര്‍ ബിജെപി ബന്ധം ഉപേക്ഷിച്ച്‌ കോണ്‍ഗ്രെസ്സിനൊപ്പം ചേര്‍ന്നതിനെ തുടര്‍ന്ന് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപി തന്ത്രപരമായി നീങ്ങുന്നു.സര്‍ക്കാര്‍ രൂപീകരണ ശ്രമവുമായി കോണ്‍ഗ്രസ്‌ മുന്നോട്ട് പോകുമ്പോഴാണ് ബിജെപിയുടെ തന്ത്രപരമായ നീക്കം. ബിജെപി നേതൃത്വത്തിലുള്ള നോര്‍ത്ത് ഈസ്റ്റ്‌ ഡെമോക്രാറ്റിക് അലയന്സിന്റെ കണ്‍വീനറും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശര്‍മ്മ നിലവില്‍ സ്ഥിതിനിയന്ത്രണ വിധേയമാണെന്നും രണ്ട് മൂന്ന് ദിവസത്തിനകം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും പറഞ്ഞു.

അതെ സമയം സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ നടത്തുമ്പോള്‍ തന്നെ കോണ്‍ഗ്രസിന്‌ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ഭരണപക്ഷത്തെ എംഎല്‍എ മാരുമായി ചര്‍ച്ച നടത്തുന്നതിന് പോലും കഴിയാത്ത സാഹചര്യമാണ്, എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്. ഇതിനിടെ ഇടഞ്ഞ് നില്‍ക്കുന്ന എംഎല്‍എ മാരുമായി ബിജെപിയിലെ ഇരു നേതാക്കളും ആദ്യവട്ട ചര്‍ച്ചകള്‍ ഞായറാഴ്ച്ച നടത്തി രണ്ടാം ഘട്ട ചര്‍ച്ചകള്‍ ചൊവ്വാഴ്ച നടത്തുന്നതിന്
തീരുമാനിക്കുകയും ചെയ്തു.

സ്വന്തം സംസ്ഥാനത്തെ ജനങ്ങളെ നാട്ടിലെത്തിക്കാൻ യുപി മുഖ്യമന്ത്രി യോഗിയുടെ ഇടപെടൽ അഭിനന്ദനീയം എന്നാൽ കേരളത്തിന്റെ നിലപാട് നിർഭാഗ്യകരം: ഉമ്മൻ ചാണ്ടി

കഴിഞ്ഞ ദിവസവും വിമത സ്വരം ഉയര്‍ത്തിയ എംഎല്‍എ മാരുമായി ഇരുവരും ആശയവിനിമയം നടത്തുകയും ചെയ്തു. ബിജെപി സര്‍ക്കാരിനുള്ള പിന്തുണ നാല് എന്‍പിപി എംഎല്‍എ മാര്‍ പിന്‍വലിച്ചിരുന്നു,ഈ സാഹചര്യത്തിലാണ് കോണ്‍റാഡ് സാങ്മയുടെ ഇടപെടല്‍. അതേസമയം കോണ്‍ഗ്രസ്‌ ആകട്ടെ സംസ്ഥാന സര്‍ക്കാരിലെ പ്രതിസന്ധി മുതലെടുക്കുന്നതിനുള്ള നീക്കം നടത്തുകയാണ്, എന്നാല്‍ ഇക്കാര്യത്തില്‍ വേഗത്തില്‍ മുന്നോട്ട് പോകുന്നതിന് കോണ്‍ഗ്രസിന്‌ കഴിയുന്നില്ല, വിമത എംഎല്‍എ മാരെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം രംഗത്ത് ഇറങ്ങിയതോടെ കോണ്‍ഗ്രസ്‌ പ്രതിരോധത്തിലായിരിക്കുകയാണ്.

shortlink

Post Your Comments


Back to top button