കൊല്ലം • മുംബൈയില്‍ നിന്നും എത്തിയ സ്റ്റാഫ് നഴ്‌സ് അടക്കം ജില്ലയില്‍ ഇന്നലെ(ജൂണ്‍ 22) 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേര്‍ കുവൈറ്റില്‍ നിന്നും രണ്ടുപേര്‍ സൗദിയില്‍ നിന്നും രണ്ടുപേര്‍ ചെന്നൈയില്‍ നിന്നും എത്തിയവരാണ്.
പുത്തൂര്‍ കാരിക്കല്‍ സ്വദേശി(52 വയസ്), വെളിയം പച്ചക്കോട് സ്വദേശി(24 വയസ്), ഇളമാട് ചെറുവയ്ക്കല്‍ സ്വദേശി(23 വയസ്), വെളിയം സ്വദേശി(23 വയസ്), പട്ടാഴി വടക്കേക്കര സ്വദേശിനി(53 വയസ്), മൈനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി(25 വയസ്), ഓച്ചിറ സ്വദേശി(45 വയസ്), പോരുവഴി അമ്പലത്തുംഭാഗം സ്വദേശി(43 വയസ്) പെരിനാട് പനയം സ്വദേശി(53 വയസ്), കല്ലുംതാഴം സ്വദേശി(29 വയസ്), പെരിനാട് സ്വദേശി(50 വയസ്), കരുനാഗപ്പള്ളി അലുംകടവ് സൗത്ത് സ്വദേശി(53 വയസ്), ഇളമ്പല്‍ സ്വദേശിനി(28 വയസ്) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍ 22) കോവിഡ് സ്ഥിരീകരിച്ചത്.
മുംബൈയില്‍ സ്റ്റാഫ് നഴ്‌സ് ആയ ഇളമ്പല്‍ സ്വദേശിനി മുംബൈയില്‍ നിന്നും ജൂണ്‍ 18ന് വിമാന മാര്‍ഗം(ഫ്‌ളൈറ്റ് നമ്പര്‍-6ഋ-957) തിരുവനന്തപുരത്തും ടാക്‌സിയില്‍ നാട്ടിലുമെത്തി ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ 20 ന് സ്രവ പരിശോധന നടത്തി.
കുവൈറ്റില്‍ നിന്നും ജൂണ്‍ 10ന് എത്തിയ പുത്തൂര്‍ കാരിക്കല്‍ സ്വദേശി, പോരുവഴി അമ്പലത്തുംഭാഗം സ്വദേശി, ജൂണ്‍ 13ന് എത്തിയ ഇളമാട് ചെറുവയ്ക്കല്‍ സ്വദേശി, ജൂണ്‍ 15ന് എത്തിയ വെളിയം പച്ചക്കോട് സ്വദേശി, മൈനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി, പെരിനാട് സ്വദേശികള്‍, ജൂണ്‍ 16 ന് എത്തിയ വെളിയം സ്വദേശി എന്നിവര്‍ നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
കല്ലുംതാഴം സ്വദേശി ജൂണ്‍ 11 നും ഓച്ചിറ സ്വദേശി ജൂണ്‍ 20 ന് സൗദിയില്‍ നിന്നും എത്തി സ്ഥാപന നീരിക്ഷണത്തിലായിരുന്നു.
പട്ടാഴി വടക്കേക്കര സ്വദേശിനി മറ്റു മൂന്നുപേരോടൊപ്പം കാര്‍ മാര്‍ഗവും കരുനാഗപ്പള്ളി ആലുംകടവ് സൗത്ത് സ്വദേശി മറ്റൊരു വാഹനത്തിലും ജൂണ്‍ 19 ന് ചെന്നൈയില്‍ നിന്നും നാട്ടിലെത്തി എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
Post Your Comments