തിരുവനന്തപുരം : കേന്ദ്രകാലാവസ്ഥാ മുന്നറിയിപ്പുകളെ തള്ളി കേരളം. കാലാവസ്ഥാ പ്രവചനത്തിന് സ്വകാര്യ കമ്പനികളെ ലക്ഷങ്ങള്‍ നല്‍കി കേരളം . കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് 97 ലക്ഷംരൂപ പ്രതിഫലം നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സേവനങ്ങളില്‍ തൃപ്തിയില്ലാത്തതിനെത്തുടര്‍ന്നാണ് സ്‌കൈമെറ്റ്, എര്‍ത്ത് നെറ്റ്വര്‍ക്‌സ്, ഐബിഎം വെതര്‍ കമ്പനി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം തേടാന്‍ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചത്. ദുരന്ത നിവാരണ ഫണ്ടിന്റെ 10% ആണ് ഇതിനായി ഉപയോഗിക്കുന്നത്
read also : വെള്ളിയാഴ്ച മുതല്‍ തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശം
2018 ലെ പ്രളയകാലത്ത് കേന്ദ്രകാലാവസ്ഥാ വകുപ്പുമായി ഉണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യതയോടെ നല്‍കാന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കഴിയുന്നില്ലെന്ന് പ്രളയ സമയത്ത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വിമര്‍ശനം ഉണ്ടായിരുന്നു. ഇതോടൊപ്പം ഉദ്യോഗസ്ഥതലത്തിലുള്ള ഭിന്നതയും സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കാന്‍ കാരണമായി.
Post Your Comments