ജക്കാര്‍ത്ത: ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി അതിശക്തമായ ഭൂചലനം . ഇന്തോനേഷ്യയിലാണ് അതിശക്തമായ ഭൂകമ്പം ഉണ്ടായത്. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഇതേവരെ രേഖപ്പെടുത്തിയിട്ടില്ല.
വടക്കന്‍ സുലവേസിയില്‍ നിന്നും 97.5 കിലോമീറ്റര്‍ തെക്ക് – കിഴക്കന്‍ മേഖലയില്‍ ഗോറോന്റ്റാലോയാണ് ഭൂചലനത്തിന്റെ പ്രഭാവ കേന്ദ്രം. ചെറിയ തുടര്‍ ചലനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 2018ല്‍ സുലവേസി ദ്വീപിലെ പാലുവിലുണ്ടായ ഭൂചലനത്തിലും ഇതിന്റെ ഫലമായുണ്ടായ സുനാമിയില്‍ 4,300 പേര്‍ മരിച്ചിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.
Post Your Comments