ന്യൂഡല്‍ഹി : കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ്. അര്‍ത്തിയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ പാടില്ലെന്ന് ഇന്ത്യയുടെയും ചൈനയുടെയും ഉന്നത സേനാ നേതൃത്വങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്നാണ് അതിര്‍ത്തി ശാന്തമാകുന്നത്. . 14 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്ങും ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്നും തമ്മില്‍ തിങ്കളാഴ്ച രാത്രി വൈകി വരെ നീണ്ട ചര്‍ച്ചയിലാണു ധാരണ.
Read Also : ഇന്ത്യ-ചൈന സംഘര്‍ഷം : അണിയറയില്‍ ചരട് വലിച്ച് റഷ്യ
തികച്ചും സൗഹാര്‍ദപരവും ക്രിയാത്മകവുമായിരുന്നു ചര്‍ച്ചയെന്നു സൈനികവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. അതിര്‍ത്തിയിലെ സംഘര്‍ഷം ഇല്ലാതാക്കുമെന്നു ചൈന അറിയിച്ചു. 40 സൈനികര്‍ മരിച്ചുവെന്ന വാര്‍ത്ത വ്യാജമാണെന്നും ചൈന വ്യക്തമാക്കി.
കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നു ഘട്ടംഘട്ടമായുള്ള സേനാ പിന്‍മാറ്റത്തെക്കുറിച്ചു ചര്‍ച്ച നടന്നു. ഇതനുസരിച്ചുള്ള നടപടികള്‍ ഇരുവിഭാഗവും സ്വീകരിക്കും. ചൈനീസ് ഭാഗമായ മോള്‍ഡോയിലായിരുന്നു ചര്‍ച്ച
ഈ മാസം ആറിന് ഇരുവരും തമ്മില്‍ നടത്തിയ ആദ്യ ചര്‍ച്ചയിലും സമാന ധാരണ രൂപപ്പെട്ടിരുന്നു. എന്നാല്‍, അതു ലംഘിച്ചായിരുന്നു ചൈനീസ് അതിക്രമം. ധാരണ ചൈന കൃത്യമായി പാലിക്കാതെ ഇന്ത്യന്‍ ഭാഗത്തെ സന്നാഹം പിന്‍വലിക്കില്ലെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments