COVID 19Latest NewsNewsIndia

എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം, ഇല്ലെങ്കില്‍ ബെംഗളൂരു മറ്റൊരു ബ്രസീലാകും ; ആവശ്യവുമായി കര്‍ണാടക മുന്‍മുഖ്യമന്ത്രി

ബെംഗളൂരു : ബെംഗളൂരുവില്‍ മറ്റൊരു 20 ദിവസത്തെ ലോക്ക്ഡൗണ്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് കുമാരസ്വാമി ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ബെംളൂരുവില്‍ എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം ഇല്ലെങ്കില്‍ ബെംഗളൂരു മറ്റൊരു ബ്രസീലാകുമെന്നും
ട്വിറ്ററിലൂടെ കുമാരസ്വാമി പ്രതികരിച്ചു.

“മനുഷ്യജീവനുകള്‍ വെച്ചുള്ള കളി അവസാനിപ്പിക്കണം. ചില മേഖലകള്‍ മാത്രം അടച്ചു പൂട്ടിയതു കൊണ്ടായില്ല. ബെംഗളൂരുവിലെ മനുഷ്യജീവനുകള്‍ക്ക് നിങ്ങള്‍ വില കല്‍പിക്കുന്നുണ്ടെങ്കില്‍ നഗരം 20 ദിവസത്തേക്ക് അടച്ചിടേണ്ടതുണ്ട്. അതല്ലെങ്കില്‍ ബെംഗളൂരു മറ്റൊരു ബ്രസീലാകും. സമ്പദ്ഘടനയേക്കാള്‍ മുഖ്യം ജനങ്ങളുടെ ജീവനാണ്.” കുമാരസ്വാമി ട്വിറ്ററില്‍ കുറിച്ചു.

“കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകളില്‍ വലിയ രീതിയിലുള്ള വര്‍ധനവാണ് രാജ്യത്തുണ്ടായത്. ലോക്ക്ഡൗണ്‍ എടുത്തു കളഞ്ഞതിനു ശേഷമാണ് ഇത് സംഭവിച്ചത്. ചില പ്രത്യേക മേഖലകളിലെ അടച്ചുപൂട്ടല്‍ കൊണ്ട് മാത്രം മഹാമാരിയെ തളച്ചിടാനാവില്ല എന്നും കുമാര സ്വാമി തുടരെയുള്ള ട്വീറ്റുകളിൽ കൂട്ടിച്ചേർത്തു.

കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ബംഗളൂരുവിലെ അഞ്ച് സ്ഥലങ്ങള്‍ സീല്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ലോക്ഡൗണിന് ശേഷം ലഭിച്ച ഇളവുകള്‍ ആളുകള്‍ ദുരുപയോഗം ചെയ്യുന്നതില്‍ കുമാരസ്വാമി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്കെതിരെയും ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെയും അദ്ദേഹം രംഗത്ത് വന്നിരുന്നു. കര്‍ണാടകയില്‍ ഇതുവരെ 142 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 9,000-ത്തിലധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button