പാലക്കാട് : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പാലക്കാടും പത്തനംത്തിട്ടയുമാണ്. 27 പേര്‍വീതമാണ് ഇരു ജില്ലകളിലും ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പാലക്കാട് ജില്ലയില്‍ 10 ല്‍ താഴെ പ്രായമുള്ള 5 കുട്ടികള്‍ക്കുള്‍പ്പെടെയാണ് 27 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഒന്ന്, മൂന്ന്, ആറ് പ്രായത്തിലുളള ഓരോകുട്ടികള്‍ക്കും അഞ്ച് വയസ്സുള്ള രണ്ടു കുട്ടികള്‍ക്കും ഉള്‍പ്പെടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശത്തുനിന്നും 9 ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ഉണ്ടായിരിക്കുന്നത്.
1-കസാക്കിസ്ഥാനില്‍ നിന്നും എത്തിയ 31കാരനായ കുഴല്‍മന്ദം സ്വദേശി
2,3&4- ചെന്നൈയില്‍ നിന്ന് വന്ന മാത്തൂര്‍ മണ്ണമ്പുള്ളി സ്വദേശികളായ അമ്മയും(37) രണ്ട് മക്കളും(18 ആണ്‍കുട്ടി, 16 പെണ്‍കുട്ടി),
5-6 ചെന്നൈ നിന്ന് വന്ന പരുതൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കും(അഞ്ച്), പിതൃ സഹോദരനും (30)
7- കുവൈത്തില്‍ നിന്നും എത്തിയ 41കാരനായ കുഴല്‍മന്ദം സ്വദേശി
8- കുവൈത്തില്‍ നിന്നും എത്തിയ 42കാരനായലക്കിടി പേരൂര്‍ സ്വദേശി
9- കുവൈത്തില്‍ നിന്നും എത്തിയ 48കാരനായ തിരുമിറ്റക്കോട് കറുകപുത്തൂര്‍ സ്വദേശി
10- കുവൈത്തില്‍ നിന്നും എത്തിയ 3 വയസ്സുള്ള തൃത്താല കോടനാട് സ്വദേശിയായ ആണ്‍കുട്ടി
11- കുവൈത്തില്‍ നിന്നും എത്തിയ 43കാരനായ തൃത്താല മേഴത്തൂര്‍ സ്വദേശി
12- കുവൈത്തില്‍ നിന്നും എത്തിയ 33കാരനായ തരൂര്‍ അത്തിപ്പൊറ്റ സ്വദേശി
13- കുവൈത്തില്‍ നിന്നും എത്തിയ 31കാരനായ നെല്ലായ എഴുവന്തല സ്വദേശി
14- ഒമാനില്‍ നിന്നും എത്തിയ 5 വയസുകാരനായ വല്ലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി.കുട്ടിയുടെ അമ്മയ്ക്ക് ജൂണ്‍ 11 ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
15- ഖത്തറില്‍ നിന്നും എത്തിയ 60കാരനായ തിരുമിറ്റക്കോട് പെരിങ്ങന്നൂര്‍ സ്വദേശി
16,17&18- ദോഹയില്‍ നിന്ന് വന്ന കപ്പൂര്‍ കല്ലടത്തൂര്‍ സ്വദേശികളായ അമ്മയും(29) രണ്ടു മക്കളും (ആറ് വയസുള്ള ആണ്‍കുട്ടി, ഒരു വയസ്സുള്ള പെണ്‍കുട്ടി),
19- യുഎഇ യില്‍ നിന്നും എത്തിയ 42കാരനായ വല്ലപ്പുഴ സ്വദേശി
20- യുഎഇ യില്‍ നിന്നും എത്തിയ 42കാരനായ തൃത്താല കണ്ണനൂര്‍ സ്വദേശി
21- സൗദിയില്‍ നിന്നും എത്തിയ 35കാരനായ തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി
22- സൗദിയില്‍ നിന്നും എത്തിയ 3 വയസുകാരനായ മുതുതല സ്വദേശിയായ, ആണ്‍കുട്ടി
23- 35 കാരിയായ മുതുതല പെരുമുടിയൂര്‍ സ്വദേശിനി
24- ഹൈദരാബാദില്‍ നിന്നും എത്തിയ 80കാരിയായ വല്ലപ്പുഴ ചൂരക്കോട് സ്വദേശിനി
25&26- ഡല്‍ഹിയില്‍ നിന്നും എത്തിയ പൊല്‍പ്പുള്ളി പനയൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ (17 ആണ്‍കുട്ടി, 20 പുരുഷന്‍). ഇവരുടെ മാതാപിതാക്കള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
27- തൃശ്ശൂരില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ പട്ടാമ്പി സ്വദേശിക്കും (55 പുരുഷന്‍) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.നേരത്തെ രോഗം സ്ഥിരീകരിച്ച ഒരു തടവുപുള്ളിയുമായുള്ള സമ്പര്‍ക്കത്തിലൂടെ ആണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്.
ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 181 ആയി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന്‌പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.
Post Your Comments