മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 179.59 പോയന്റ് ഉയർന്ന് 34,911.32ലും നിഫ്റ്റി 66.80 പോയന്റ് ഉയര്‍ന്ന് 10311.20ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1848 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 853 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ . 159 ഓഹരികള്‍ക്ക് മാറ്റമില്ല.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1-2ശതമാനം നേട്ടമുണ്ടാക്കി. ഐടി ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലായിരുന്നു. ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, വേദാന്ത ബജാജ് ഫിന്‍സര്‍വ്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, എച്ച്ഡിഎഫ്സി, ഗെയില്‍, ഒഎന്‍ജിസി,വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്
Post Your Comments