CinemaLatest NewsBollywood

മോശമായ ഭാഷയും ശാപ വാക്കുകളും , അതിന് പിന്നിലുള്ള വികാരം മനസിലാക്കുക; ആരാധകരോട് സല്‍മാന്‍

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആരാധകരുടെ നിലപാടിനെ ഞാൻ പിന്തുണക്കുന്നു

ബോളിവുഡ് സിനിമാ ലോകത്ത് നടന്‍ സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഈ ആത്മഹത്യയ്ക്ക് പിന്നാലെ കരൺ ജോഹർ, സൽമാൻ ഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്ത കപൂര്‍ എന്നീ ബോളിവുഡ് സൂപ്പർ താരങ്ങളുടെ പേരുകളും ഉയര്‍ന്നതോടെ ആരാധകരും ചേരി തിരിഞ്ഞ് ആരോപണങ്ങള്‍ ഉന്നയിച്ച്‌ എത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ സൽമാൻ ആരാധകർ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തെ പിന്തുണച്ച് എത്തിയിരുന്നു. വാക്കുകൾ കൊണ്ടുള്ള പോരാട്ടങ്ങൾ പരിധി വിട്ടതോടെ ആരാധകരോട് സംയമനം പാലിക്കാന്‍ ആവ അശ്യപ്പെട്ട് സൽമാന്‍ രംഗത്ത്.

‘എന്റെ എല്ലാ ആരാധകരോടും സുശാന്തിന്റെ ആരാധകർക്കൊപ്പം നിൽക്കണമെന്ന് അഭ്യർഥിക്കുന്നു. മോശമായ ഭാഷയുടെയും ശാപ വാക്കുകളുടെയും പിന്നാലെ, അതിന് പിന്നിലുള്ള വികാരം മനസിലാക്കുക. പ്രിയപ്പെട്ട ഒരാളുടെ നഷ്ടം അങ്ങേയറ്റം വേദനപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആരാധകരുടെ നിലപാടിനെ ഞാൻ പിന്തുണക്കുന്നു.’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സുശാന്തിന്റെ ഏഴോളം സിനിമകൾ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും സൽമാൻ അടക്കമുള്ളവർ പ്രവര്‍ത്തിച്ചുവെന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button