തുടർച്ചയായ പതിനാറാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ പതിനാറാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്. ഇന്ന് പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വർധിച്ചത്. ഇതോടെ ഡീസലിന് വില 75.07 രൂപയും പെട്രോളിന്റെ വില 79.77 രൂപയുമായി. കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ ഡീസലിന് 8.98 രൂപയും പെട്രോളിന് 8.33 രൂപയുമാണ് വില വർധിച്ചത്. ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്.

Share
Leave a Comment