റജൗരി: ഇന്ത്യ-പാകിസ്താന് അതിര്‍ത്തിയില്‍ നിയന്ത്രണരേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യൂ. റജൗരി ജില്ലയിലാണ് ആക്രമണമുണ്ടായത്. ജൂണ്‍ അഞ്ച് മുതല്‍ അതിര്‍ത്തിയിലെ ആക്രമണത്തില്‍ വീരമൃത്യു വരിക്കുന്ന നാലാമത്തെ സൈനികനാണ് ഇദ്ദേഹം.
പൂഞ്ച്, രജൗറി മേഖലകളില്‍ ഇന്നലെ മുതല്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. നൗഷേരയിലും കൃഷ്ണഗാട്ടിയിലും ഇന്ന് വെടിവയ്പുണ്ടായി. പുലര്‍ച്ചേ മൂന്നരയോടെയാണ് പാകിസ്ഥാന് അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ വെടിവച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ഈ വര്‍ഷം ഇതുവരെ രണ്ടായിരത്തിലേറെ തവണ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി നേരത്തെ സൈന്യം അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 3168 തവണയും 2018ല്‍ 1629 തവണയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നു. അതേസമയം കശ്മീരില്‍ അനന്തനാഗില്‍ വെരിനാഗ് കരപാനിലെ വനമേഖലയില്‍ വച്ച് തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
Post Your Comments