KeralaLatest News

കനത്ത മഴ, മലയോര മേഖലകളില്‍ അതീവ ജാഗ്രത , രക്ഷാ സേനകള്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം:കേരളത്തില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മലയോര മേഘലകളിലുള്ള രാത്രിയാത്രകള്‍ നിയന്ത്രിക്കണം. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രക്ഷാ സേനകള്‍ സജ്ജരായിരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.മലയോര പ്രദേശങ്ങളിലെ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, റെവന്യൂ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ ജാഗ്രത പാലിക്കേണമെന്നും അപകട സൂചന ലഭിച്ചാല്‍ ഉടനെ പ്രവര്‍ത്തിക്കാന്‍ സജ്ജരായിരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മഴ തുടരുന്ന കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഘലകളിലേക്കുള്ള രാത്രിയാത്ര കഴിവതും ഒഴിവാക്കണം. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മലയോര പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴ തുടരുന്ന മറ്റു ജില്ലകളിലെ മലയോര മേഖലകളിലേക്കുമുള്ള രാത്രി ഗതാഗതം നിയന്ത്രിക്കണം. അപകട സാധ്യത മുന്നില്‍ കാണുന്ന മലയോര മേഖലകളില്‍ ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും വെള്ളക്കെട്ടുകള്‍ രൂപപ്പെടാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകട സാധ്യത മേഘലകളില്‍ ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ ആരംഭിക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

റവന്യൂ ഓഫീസര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ദുരന്ത സാധ്യത മേഖലകളിലെ സ്ഥിതിഗതികള്‍ രാത്രി സമയത്തും നിരന്തരം വിലയിരുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button