Latest NewsNewsInternational

അതിര്‍ത്തികള്‍ വെട്ടിപ്പിടിച്ച് വന്‍ സാമ്രാജ്യശക്തിയാകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന ചൈനയ്ക്ക് പക്ഷേ പേടി ഇന്ത്യന്‍ നാവിക സേനയെ

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം മുറുകുമ്പോള്‍ ചൈനയെ കുറിച്ച് അധികം പുറത്തറിയാത്ത ചില കാര്യങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനികശക്തി താരതമ്യപ്പെടുത്തുമ്പോള്‍ ചൈന അല്‍പം പിന്നില്‍ നില്‍ക്കുന്നത് നാവികസേനയുടെ കാര്യത്തിലാണ്. എന്നാല്‍ അതു മറികടക്കാനായി 5 രാജ്യങ്ങളില്‍ അവര്‍ തുറമുഖങ്ങള്‍ വാടകയ്ക്ക് എടുക്കുകയും വികസിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഒപ്പം മ്യാന്‍മറില്‍ നിന്ന് വാങ്ങിയ കോകോ ദ്വീപുകളില്‍ വലിയൊരു വിമാനത്താവളം പണിയുകയും വ്യോമനിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു.

read also : ഇന്ത്യ-ചൈന സംഘര്‍ഷം : പ്രശ്‌ന പരിഹാരത്തിന് യുഎസ് ഇടപെടുന്നു : യുഎസ് ഇടപെടലിനെ അംഗീകരിയ്ക്കാതെ ഇന്ത്യ

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനും മലാക്ക കടലിടുക്കിനും സമീപം സ്ഥിതി ചെയ്യുന്ന കോകോ ദ്വീപുകളിലെ ഈ പുതിയ താവളം ചൈനയ്ക്കു യുദ്ധതന്ത്രപരമായി 2 കാര്യങ്ങളില്‍ മുന്‍തൂക്കം നല്‍കുന്നു. 1- ഇവിടെനിന്നു നിരീക്ഷിച്ചാല്‍ ആന്‍ഡമാനില്‍ ഇന്ത്യയുടെ വ്യോമ, നാവികതാവളങ്ങളിലെ നീക്കങ്ങള്‍ മനസ്സിലാക്കാം. 2-ചൈനയുടെ എണ്ണ 90 ശതമാനവും കൊണ്ടുവരുന്നതു മലാക്ക കടലിടുക്കിലൂടെയാണ്. അവിടെ കപ്പലുകളുടെ നീക്കവും നിരീക്ഷിക്കാം.

ഇവിടെ 50 മീറ്റര്‍ ഉയരമുള്ള നിരീക്ഷണ നിലയവും 1000 മീറ്ററുള്ള റണ്‍വേയും 1994ല്‍ ചൈന പണിഞ്ഞു. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ റണ്‍വേയുടെ നീളം 2500 മീറ്ററാക്കിയതോടെ വലിയ യുദ്ധവിമാനങ്ങള്‍ക്കും ഇറങ്ങാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button