Latest NewsNewsIndia

ചൈന-ഇന്ത്യ സംഘര്‍ഷം : സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി : തിരിച്ചടിയ്ക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന സംഘര്‍ഷം കണക്കിലെടുത്ത് സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 500 കോടി രൂപ വരെയുള്ള അടിയന്തര ഇടപാടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ചൈനയുടെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സജ്ജരായിരിക്കാന്‍ സേനാമേധാവിമാര്‍ക്കു പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് അടിയന്തര ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ആയുധങ്ങള്‍ വാങ്ങാന്‍ സൈന്യത്തിന് അനുമതി നല്‍കി.

read also : ചൈനീസ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വിലക്കുണ്ടായേക്കുമെന്ന സൂചനയെത്തുടര്‍ന്ന് നേട്ടം കൊയ്യാന്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ രംഗത്തേക്ക്

രണ്ടാം ലോകമഹായുദ്ധത്തിന്റെ 75-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ മോസ്‌കോയിലേക്ക് യാത്ര തിരിക്കുന്നതിനു മുന്നോടിയായാണു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മൂന്ന് സേനാമേധാവിമാരെയും സംയുക്ത മേധാവിയെയും കണ്ടത്. കിഴക്കന്‍ ലഡാക്കിലെ തുടര്‍ പ്രതിരോധ നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു. മൂന്ന് സേനാവിഭാഗങ്ങളോടും സജ്ജരായിരിക്കാനും ചൈനയുടെ നീക്കങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കാനും നിര്‍ദേശിച്ചു.

പ്രകോപനമുണ്ടായാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കു കാത്തിരിക്കേണ്ട. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നീക്കം നടത്താന്‍ സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. 500 കോടി രൂപവരെയുള്ള ആയുധ ഇടപാടുകള്‍ക്കാണു സൈന്യത്തിന് അധികാരം നല്‍കിയത്.

അതേസമയം, 1996ലെ ഇന്ത്യ- ചൈന കരാറില്‍ നിന്ന് ഇന്ത്യ പിന്മാറി. പ്രകോപനമുണ്ടായാല്‍ യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കൈവശമുള്ള ഏത് ആയുധവും ഉപയോഗിക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് സൈന്യം അനുമതി നല്‍കി.

കിഴക്കന്‍ ലഡാക്കില്‍ 45,000 സേനാംഗങ്ങളെയാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈന ഉയര്‍ത്തിയ അവകാശവാദം പിന്‍വലിക്കുംവരെ സൈനിക നടപടികള്‍ തുടരാനാണ് ഇന്ത്യയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button