തിരുവനന്തപുരം: വിവാദ പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മുല്ലപ്പള്ളിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മറുപടി പറയുകയായിരുന്നു ചെന്നിത്തല.’മുല്ലപ്പള്ളി നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം തന്നെ വിശദീകരണം നല്‍കിയതു കൊണ്ട് അതിലേക്ക് പോകുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനും അപമാനിക്കാനും കേരളത്തിലെ കോണ്‍ഗ്രസ് അനുവദിക്കില്ല,’ ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി സൈബര്‍ പോരാളികളുടെ നിലയിലേക്ക് തരം താഴരുതെന്നും ആളുകള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പോലെ പദപ്രയോഗങ്ങള്‍ ആരെങ്കിലും നടത്തിയിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.’താമരശ്ശേരി ബിഷപ്പിനെ മുഖ്യമന്ത്രി വിളിച്ചത് നികൃഷ്ട ജീവിയെന്നാണ്. എം.പിയായ എന്‍.കെ പ്രേമചന്ദ്രനെ പരനാറിയെന്നാണ് വിളിച്ചത്. 51 വയസ്സുള്ള ടി.പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്നിട്ട് അദ്ദേഹത്തെ മുഖ്യമന്ത്രി കുലംകുത്തിയെന്ന് വിളിച്ചു. ഇതെല്ലാം തിരുത്തിയിട്ടുണ്ടോ?
നികൃഷ്ട ജീവി, പരനാറി പ്രയോഗങ്ങളെക്കുറിച്ച് പറഞ്ഞ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി നടത്തിയ പദപ്രയോഗങ്ങളില്‍ അദ്ദേഹം എപ്പോഴെങ്കിലും മാപ്പു പറഞ്ഞിട്ടുണ്ടോ എന്നും ചോദിച്ചു.കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏതുകാര്യത്തിലാണ് പ്രതിപക്ഷം തുരങ്കംവച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞദിവസം കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുക എന്നുള്ളത് പ്രതിപക്ഷ ധര്‍മമാണെന്നും ചെന്നിത്തല പറഞ്ഞു.ബംഗാളില്‍ സിപിഎം സ്വീകരിക്കുന്ന സമീപനം സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിനോട് സ്വീകരിച്ചിട്ടില്ല. സീതാറാം യെച്ചൂരി നടത്തുന്ന പ്രസ്താവനകളുടെ പകുതിപോലും ഞങ്ങള്‍ നടത്തിയിട്ടില്ല. ഞങ്ങള്‍ എല്ലാ തരത്തിലും സംസ്ഥാന സര്‍ക്കാരുമായി യോജിച്ചു തന്നെയാണ് കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നടത്തിയത്. പ്രളയകാലത്തും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പ്രളയഫണ്ട് കൈയിട്ടു വാരിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments