Latest NewsUAENewsGulf

റാസല്‍ഖൈമയിലെ ഭരണാധികാരിയുടെ സന്ദേശം കണ്ട് ആശ്ചര്യപ്പെട്ട് തൊഴിലാളികള്‍

റാസല്‍ഖൈമ : റാസല്‍ഖൈമയിലെ ഭരണാധികാരിയുടെ സന്ദേശം കണ്ട് ആശ്ചര്യപ്പെട്ട് തൊഴിലാളികള്‍. എന്റെ സഹോദരി സഹോദരന്‍മാരെ നിങ്ങളുടെ ജോലികളിലേയ്ക്ക് വീണ്ടും സ്വാഗതം. യുഎഇയില്‍ കോവിഡ് 19നെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് റാസല്‍ഖൈമ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി തന്റെ ജനങ്ങളെ പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാര്‍ എന്ന് അഭിസംബോധന ചെയ്തത്.

Read Also : കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ : കോവിഡ് 19 യുഎഇയെ സംബന്ധിച്ച് ഒരു പുതി അനുഭവമാണ്. ഈ മഹാമാരി എല്ലാ രാജ്യങ്ങളേയും ബാധിച്ചു. നമ്മള്‍ ദൈവത്തോട് പ്രാര്‍ത്ഥിയ്ക്കുക, നമ്മുടെ പരിശ്രമങ്ങള്‍ക്ക് ദൈവം നമ്മളെ തീര്‍ച്ചയായും സഹായിക്കും. അതുകൊണ്ടു തന്നെ ഈ മഹാമാരിയെ നമ്മള്‍ അതിജീവിയ്ക്കും.

കോവിഡ് മഹാമാരിയെ നേരിടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അദ്ദേഹം തൊഴിലാളികള്‍ക്ക് നല്‍കി. നമ്മുടെ ജോലിയുടെ വിജയം നമ്മള്‍ ഓരോരുത്തരുടേയും കഴിവിനെ ആശ്രയിച്ചാണ്.

നമ്മുടെ ഒത്തൊരുമയും സാഹോദര്യവും സ്‌നേഹവും കോവിഡിനെ നേരിടാനാകുന്നതാകണം. പ്രവാസികളും യുഎഇയെ അവരുടെ വീടായി കാണുന്നു.

യുഎഇയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. നിങ്ങളുടെ ആത്മാര്‍ത്ഥതയ്ക്ക് മുന്നില്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരിയെ അതിജീവിച്ച് ാേകത്ത് സമാധാനം ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു

shortlink

Post Your Comments


Back to top button