Latest NewsNewsIndia

‘പോര് മുറുകുന്നു’; ഇന്ത്യൻ സൈനികർക്ക് ചൈനീസ് നിയന്ത്രണ രേഖയിൽ തോക്ക് ഉപയോഗിക്കാൻ അനുമതി

ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ ചൈനീസ് നിയന്ത്രണ രേഖയിൽ തോക്ക് ഉപയോഗിക്കാൻ ഇന്ത്യന്‍ സൈനികർക്ക് അനുമതി. അപകടകരമായ ഏറ്റുമുട്ടലുകളിൽ മാത്രമായിരിക്കും ഈ അനുവാദം. ചൈനയുമായി 1996ലും 2005ലും ഉണ്ടാക്കിയ ധാരണ പ്രകാരം നിയന്ത്രണരേഖയിൽ രണ്ട് കിലോമീറ്റർ പരിധിയിൽ സൈനികർ തോക്ക് ഉപയോഗിക്കുകയോ സ്ഫോടനങ്ങൾ നടത്തുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട നിർദേശത്തിനാണ് ഇപ്പോൾ ഇന്ത്യൻ സൈന്യം ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

അതേസമയം ജൂൺ 9ന് ശേഷം ഒരാഴ്ച കൊണ്ട് എല്‍.എ.സിക്ക് സമീപം 200ൽ അധികം വാഹനങ്ങളും ടെന്‍റുകളും ചൈന എത്തിച്ചതായി റിപ്പോർട്ട്. ജൂണ്‍ 9നും 16നും എടുത്ത എല്‍.എ.സിയുടെ സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.അതേസമയം ലഡാക്കിൽ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് വ്യോമസേന എയർ പട്രോളിങ് ശക്തമാക്കി.

കഴിഞ്ഞ ദിവസം ലഡാക്കിലെ ഗൽവാൻ വാലി‍യിൽ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നടപടി. 45 വർഷത്തിന് ശേഷം ചൈനയുമായുണ്ടാകുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലാണ് കഴിഞ്ഞ തിങ്കളാഴ്ച ഗൽവാനിലുണ്ടായത്. അതിർത്തിയിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യം സൈന്യത്തിന് നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സർവകക്ഷി യോഗത്തിൽ പറഞ്ഞിരുന്നു.

റൂൾസ് ഓഫ് എൻഗേജ്മെന്‍റിൽ മാറ്റം വരുത്തിയതോടെ യഥാർഥ നിയന്ത്രണ രേഖയിൽ സാഹചര്യങ്ങൾക്കനുസരിച്ച് അനുയോജ്യ നടപടിയെടുക്കാൻ സൈന്യത്തിന് ഇനി തടസമില്ലെന്ന് ഉദ്യോഗസ്ഥരിലൊരാൾ വ്യക്തമാക്കി. ചൈനീസ് സൈന്യത്തിന്‍റെ ക്രൂരമായ തന്ത്രങ്ങളെ നേരിടാനാണ് റൂൾസ് ഓഫ് എൻഗേജ്മെന്‍റിൽ മാറ്റം വരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button