കോവിഡ് റാണി കൊറോണ രാജ പ്രയോഗവുമായി മുല്ലപ്പള്ളിക്ക് പിന്നാലെ ബിജെപിയും.പിണറായിയുടെ പത്രസമ്മേളനം ചിത്രഗുപ്തന്റെ കണക്കവതരണം എന്ന് നോബിൾ മാത്യു.. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കെ കെ ശൈലജ യെ കോവിഡ് റാണി എന്ന് വിശേഷിപ്പിച്ചുകൊണ്ടു ബിജെപി നേതാവും രംഗത്തു വന്നു.ഇക്കുറി ശൈലജയെ കൂടാതെ പിണറായി വിജയനെ കൊറോണ രാജ എന്നും വിശേഷിപ്പിച്ചിട്ടുണ്ട് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു. കഴിഞ്ഞ ദിവസം കണ്ണൂരെ എക്സൈസ് ഗാർഡ് സുനിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
സുനിൽ ആശുപത്രിയിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സഹോദരനെ വിളിച്ചു തനിക്കു ചികിത്സകിട്ടുന്നില്ലെന്നും ആരും നോക്കുന്നില്ലെന്നും തനിക്കു ശ്വാസം മുട്ടുന്നു എന്നും പറയുന്ന വോയിസ് ക്ലിപ് സുനിലിന്റെ മരണ ശേഷം കുടുംബം പുറത്ത് വിട്ടിരുന്നു.
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായ നോബിൾ മാത്യു തന്റെ ഫേസ്‌ബുക്കിൽ പേജിൽ കണ്ണൂരെ എക്സൈസ് ഗാർഡ് സുനിൽ കോവിഡ് ബാധിച്ചു മരിച്ചതുമായി തയാറാക്കിയ പ്രസ്താവനയിലാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
കൊറോണ രാജയുടെ സ്വന്തം നാട്ടിൽ സ്ഥിതിഗതികൾ മോശമാണെന്നും അന്താരാഷ്ട്രതലത്തിൽ അംഗീകാരം കിട്ടിയ കോവിഡ് റാണിയുടെ ഗുണഗണങ്ങൾ വാഴ്ത്തിപ്പാടുന്ന തിരക്കിൽ അണികൾക്ക് പാവപ്പെട്ട എക്സൈസ് ഗാർഡിന്റെ മരണം അന്വേഷിക്കാൻ സമയമില്ലെന്നും നോബിൾ ആരോപിക്കുന്നു. വൈകുന്നേരം പിണറായി വിജയനെ ചാനലുകളിൽ പൊതു ദർശനത്തിനു വെക്കുമ്പോൾ ചിത്രഗുപ്തൻ കണക്കുപുസ്തകം തുറക്കുന്നത് പോലെയാണ് തോന്നുന്നത് എന്നതും നോബിൾ പറയുന്നു.ആരെങ്കിലും കോവിഡ് റാണി എന്ന് വിമർശിക്കുമ്പോൾ അത് വെച്ച് ഇമോഷണൽ ബ്ളാക്മെയിലിംഗും ഇരവാദവും നടത്തുകയാണ് ശൈലജ എന്നും നോബിളിന്റെ പ്രസ്താവനയിലുണ്ട് .
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ….
കണ്ണൂരെ എക്സൈസ് ഗാർഡ് സുനിലിന്റെ മരണത്തിൽ ആരോഗ്യവകുപ്പിന്റെ വീഴ്ച അന്വേഷിക്കണം
——————————————————————————–
കേരളം നമ്പർ വൺ ആണെന്നും ഇവിടെ എല്ലാം നന്നായി നടക്കുന്നു എന്നും ലോകത്തിനു മാതൃകയായി ആരോഗ്യവകുപ്പും അതിന്റെ ജീവനക്കാരും പ്രവർത്തിക്കുന്നു എന്നുമാണ് കോവിഡ് റാണിയും കൊറോണരാജാവും അവരുടെ പി ആർ ഗ്രൂപ്പുകളും പറഞ്ഞു നടക്കുന്നത്.
എന്നാൽ കൊറോണാ രാജയുടെ സ്വന്തം നാട്ടിൽ കണ്ണൂരിൽ സ്ഥിതിഗതികൾ വളരെ മോശമാണ്.
കഴിഞ്ഞ ദിവസം അരോഗ ദൃഢഗാത്രനായ ഒരു യുവാവ് അതും കേവലം 28 വയസ്സുമാത്രമുള്ള എക്സൈസ് ഗാർഡ് സുനിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞു.
അദ്ദേഹത്തിന് മതിയായ ചികത്സ കിട്ടിയില്ല .തനിക്കു ശ്വാസം മുട്ടുന്നു എന്നും ചികിത്സകിട്ടുന്നില്ല എന്നും തന്നെ ആരും തിരിഞ്ഞു നോക്കുന്നില്ല എന്നും തന്റെ സഹോദരനെ വിളിച്ച് അദ്ദേഹം കരഞ്ഞു പറയുന്നത് കേരളത്തിലെ വിവിധ മാധ്യമങ്ങൾ വാർത്തയാക്കി .എന്നിട്ടും കോവിഡ് റാണിക്കും അനുയായികളായ സാമൂഹിക വിരുദ്ധർക്കും ഒരു കുലുക്കവുമില്ല .
അന്താരാഷ്ട്രതലത്തിൽ അംഗീകാരം കിട്ടിയ കോവിഡ് റാണിയുടെ ഗുണഗണങ്ങൾ വാഴ്ത്തിപ്പാടുന്ന തിരക്കിലാണവർ
അതിനിടയിൽ കേരളത്തിൽ ഒരു പാവപ്പെട്ട എകസൈസ് ഗാർഡ് മരിച്ചത് ആലോചിക്കാൻ അവർക്കെവിടെ സമയം .
ഇതൊക്കെ നടന്നിരിക്കുന്നത് മാർക്സിസ്റ്റു പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ള കണ്ണൂർ ജില്ലയിലായതു കൊണ്ടും കോവിഡ് റാണിക്കും കൊറോണ രാജെയ്ക്കും അവിടെയുള്ള മന്ദബുദ്ധികളായ അണികളിൽ വളരെയധികം സ്വാധീനമുള്ളതുകൊണ്ടും ഇതൊക്കെ മറച്ചു വെക്കപ്പെടും.ഇവർക്കെതിരെ സുനിലിലെന്റെ വോയിസ് ക്ലിപ്പ് പുറത്ത് വിട്ട സഹോദരനെ അവർ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കും.
എല്ലാം കഴിഞ്ഞു വൈകുന്നേരം പിണറായി വിജയനെ ചാനലുകളിൽ പൊതു ദർശനത്തിനു വെക്കുമ്പോൾ ചിത്രഗുപ്തൻ കണക്കുപുസ്തകം തുറക്കുന്നത് പോലെയാണ് തോന്നുന്നത്.പ്രൊപ്പഗാണ്ട മെഷീനാരിയല്ലാതെ മറ്റൊന്നും പ്രവർത്തിക്കുന്നില്ല എന്നതിന്റെ തെളിവാണ് സുനിലിന്റെ മരണം .
ആരെങ്കിലും കോവിഡ് റാണി എന്ന് വിമർശിക്കുമ്പോൾ അത് വെച്ച് ഇമോഷണൽ ബ്ളാക്മെയിലിംഗും ഇരവാദവും നടത്തിയാൽ മാത്രം പോരാ.. സുനിലിന്റെ മരണത്തെക്കുറിച്ചന്വേഷിക്കണം. ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് അനാസ്ഥയുണ്ടായെങ്കിൽ അതേക്കുറിച്ചു അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം.
Post Your Comments