Latest NewsKeralaNews

സംസ്ഥാനത്ത് കനത്ത കാറ്റും മഴയും : വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും : ഉരുള്‍പ്പൊട്ടല്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കാറ്റും മഴയും. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും . ശക്തമായ മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും , തിങ്കളാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും, ബുധനാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, വ്യാഴാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

read also പട്ടാപ്പകല്‍ വീട്ടമ്മയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചു : സുവിശേഷകനായി മാറിയ ഷിബു.എസ്.നായര്‍ പിടിയില്‍

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

കേരള തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള തീരത്തോട് ചേര്‍ന്നുള്ള തെക്ക്കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button