Latest NewsInternational

ചുമ, പനി, ശ്വാസതടസ്സം എന്നിവയ്‌ക്കൊപ്പം തന്നെ കണ്ണുകളുടെ ഈ മാറ്റവും കൊറോണ ലക്ഷണം ആകാമെന്ന് പഠനം

പ്രാഥമികഘട്ടത്തില്‍ ശ്വാസകോശ അസ്വസ്ഥതകളെക്കാള്‍ രോഗബാധിതരുടെ കണ്ണിലാകും ലക്ഷണങ്ങള്‍ പ്രകടമാകുക.

ചുമ, പനി, ശ്വാസതടസ്സം എന്നിവയ്‌ക്കൊപ്പം തന്നെ കണ്ണുകളിലെ പിങ്ക് നിറവും രോഗലക്ഷണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് ‘കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്‍മോളജി’ യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കണ്ണുകള്‍ പിങ്ക് നിറമാകുന്നത് കൊറോണയുടെ ലക്ഷണങ്ങളില്‍ ഒന്നാകാമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. പ്രാഥമികഘട്ടത്തില്‍ ശ്വാസകോശ അസ്വസ്ഥതകളെക്കാള്‍ രോഗബാധിതരുടെ കണ്ണിലാകും ലക്ഷണങ്ങള്‍ പ്രകടമാകുക.

കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫ. കാര്‍ലോസ് സോളാര്‍ട്ടി പറഞ്ഞു. മാര്‍ച്ചില്‍ കാനഡയിലെ കണ്ണാശുപത്രിയില്‍ ചെങ്കണ്ണ് ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി ചികിത്സ തേടിയ 29കാരിക്ക് പിന്നീട് കൊറോണ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. ആകെയുള്ള കൊവിഡ് കേസുകളുടെ 15 ശതമാനത്തിലും രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് പഠനം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

നേത്രരോഗക്ലിനിക്കുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ മതിയായ ജാഗ്രതപാലിക്കണമെന്നും പഠനത്തില്‍ പറയുന്നു.കൊറോണ ബാധിച്ചാല്‍ പനിയോ ചുമയോ കാണണമെന്നില്ല, ചിലരുടെ കണ്ണുകളില്‍ പിങ്ക് നിറമാകും ലക്ഷണമായി കാണുക. ഈ കേസിലെ രോഗി സുഖം പ്രാപിച്ചു. എന്നാല്‍ രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നിരവധി ജീവനക്കാരും ഉദ്യോഗസ്ഥരും ക്വാറന്‍റീന്‍ വിധേയരാകേണ്ടതാണ്.

shortlink

Post Your Comments


Back to top button