Kerala

വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റൈസേഷന്‍ കൈവരിക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

പൊതുവിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റൈസേഷന്‍ കൈവരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്തിന്റെ ഭാഗമായി നെടുമ്പന, മയ്യനാട്, ആദിച്ചനല്ലൂര്‍ പഞ്ചായത്തുകളിലെ സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ കൊട്ടിയത്ത് സംഘടിപ്പിച്ച ടെലിവിഷന്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂന്നു പഞ്ചായത്തുകളിലെ നൂറ്റി അന്‍പതോളം വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയിലൂടെ ടെലിവിഷനുകള്‍ ലഭിച്ചു. ഡിജിറ്റല്‍ വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തെ വര്‍ധിപ്പിക്കാനിടയാകരുതെന്നത് സര്‍ക്കാരിന്റെ ശക്തമായ നയമാണെന്നും വര്‍ത്തമാനകാലത്ത് ഏറ്റവും പ്രാധാന്യമുള്ള ജനകീയ പദ്ധതിയാണ് ഇതിലൂടെ നടപ്പിലാകുന്നതെന്നും മന്ത്രി പറഞ്ഞു.

shortlink

Post Your Comments


Back to top button