തിരുവനന്തപുരം: തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം അറിയാത്തതിനാൽ നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികളുടെ എണ്ണം കൂടി വരുന്നുണ്ടെന്നും കടകംപള്ളി പറഞ്ഞു. രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുക ദുഷ്കരമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും. എം.എല്‍.എമാരുടെ യോഗവും വിളിക്കും. രോഗം കൈവിട്ടുപോകാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, കണ്ണരിൽ കോവിഡ് ബാധിച്ച് മരിച്ച യുവ എക്‌സൈസ് ഉദ്യോഗസ്ഥന് ചികിത്സ കിട്ടിയില്ലെന്ന് ആരോപണവുമായി കുടുംബം രംഗത്ത് വന്നു. ഇത് സംബന്ധിച്ച് എക്‌സൈസ് ഉദ്യോഗസ്ഥന്റെ കുടുംബം മുഖ്യ മന്ത്രിക്ക് പരാതി നല്‍കും. സുനിലിന് കൃത്യമായ ചികിത്സ കിട്ടിയില്ലെന്നാണ് പരാതി. എന്നാല്‍ ചികിത്സാ കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വിശദീകരിച്ചു. ആരോപണം മുഖ്യമന്ത്രിയും നിഷേധിച്ചു.
കോവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ചികിത്സ കിട്ടിയിരുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കൃത്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് ചികിത്സയിലിരിക്കെ സുനില്‍ ബന്ധുക്കളോട് പറയുന്ന ഫോണ്‍ റെക്കോര്‍ഡ് കുടുംബം പുറത്തു വിട്ടിരുന്നു.
Post Your Comments