Latest NewsKeralaInternational

കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ

മലപ്പുറം: കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനാവായയിലെ തയ്യല്‍ക്കടയില്‍ ജോലി ചെയ്യുന്ന സെയ്ദുല്‍ ഇസ്ലാം മുന്നയെയാണ് പിടികൂടിയത്. 2013 ലാണ് സെയ്ദുല്‍ ഇസ്ലാം മുന്ന അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. 2013 ല്‍ പാസ്പ്പോര്‍ട്ട് ഇല്ലാതെ ഷാക്കിറ ബോര്‍ഡര്‍ വഴി ബാംഗ്ലൂരില്‍ അത്തിബല്ലെ എന്ന സ്ഥലത്ത് എത്തിയ സെയ്ദുല്‍ ഇസ് ലാം മുന്ന ബംഗളൂരുവില്‍ 40 ദിവസം ജോലി ചെയ്തശേഷം തിരുപ്പൂര്‍ വഴി മലപ്പുറത്തെത്തിയതായാണ് പോലീസിന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്.

ആദ്യം ബംഗളൂരുവിലെ തുണിക്കടയില്‍ ജോലിക്ക് കയറി. പിന്നീട് തിരുപ്പൂരിലും അവിടെനിന്ന് മലപ്പുറം മുണ്ടുപറമ്പിലുമെത്തി. മുണ്ടുപറമ്പിലെ തുണിക്കടയില്‍ ഏതാനും മാസം ജോലിചെയ്തു. പിന്നീട് തിരുപ്പൂരിലെ അവിനാശി റോഡിലെ തുണിക്കടയില്‍ ജോലിക്ക് ചേര്‍ന്നു. ഇവിടെ നിന്ന് ബംഗാളിലെ വ്യാജവിലാസത്തില്‍ 1500 രൂപയ്ക്ക് വ്യാജ ആധാര്‍ കാര്‍ഡ് സംഘടിപ്പിക്കുകയായിരുന്നു. 2019-ല്‍ തിരുനാവായയിലെ തുണിക്കടയില്‍ ജോലിക്ക് കയറി. ഇവിടെ ഒരു വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.

കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ വിവാഹത്തിനായി ബംഗ്ലാദേശില്‍ പോയിരുന്നു. ഫെബ്രുവരിയില്‍ തിരിച്ചെത്തി. ഭാര്യയും കുടുംബവുമെല്ലാം ബംഗ്ലാദേശില്‍ തന്നെയാണ് താമസം. കുറ്റിപ്പുറം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ കുറ്റിപ്പുറം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button