ന്യൂഡൽഹി: ഉമിനീര് പരിശോധനയില്‍ നിന്ന് കോവിഡ് രോഗം സ്ഥിരീകരിക്കാനാവുമെന്ന് കണ്ടെത്തി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ കൗണ്‍സിലിന് (ഐ.സി.എം.ആര്) നല്കിയ റിപ്പോര്‍ട്ട് പരിഗണിക്കണിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹര്‍ജി. കോവിഡിനെ ചെറുക്കാന്‍ കഴിയുന്ന മരുന്നിന്റെ കോമ്ബിനേഷന്‍ അറിയാമെന്നും കണ്ടെത്തലുകള്‍ ഐ.സി.എം.ആര് ഉള്‍പ്പെടെയുള്ളവര്‍ക്ക് അയച്ചു നല്‍കിയിട്ടുണ്ട് എന്നാല്‍ പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ബി. ഫാം പാസായ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അരുണ്‍ കുമാറാണ് ഹര്‍ജി നല്‍കിയത്. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ തന്റെ പ്രയത്നത്തെ അഭിനന്ദിച്ചിട്ടുണ്ടെന്നും ഗവേഷണം തുടരാന്‍ നിര്‍ദേശിച്ചതായും ഹര്‍ജിയില്‍ പറയുന്നു.
Post Your Comments