ജമ്മു • ജമ്മു കശ്മീരിലെ കതുവ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്) പാകിസ്ഥാനി ഡ്രോൺ വെടിവെച്ചിട്ടു.
പുലർച്ചെ 5.10 ഓടെ ബോർഡർ ഔട്ട് പോസ്റ്റായ പൻസാറിനടുത്ത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ബി.എസ്.എഫ് സംഘമാണ് ഡ്രോൺ കണ്ടതെന്ന് അധികൃതര്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രദേശത്തിന് 250 മീറ്റർ ഉള്ളിലൂടെ പറക്കുകയായിരുന്ന വസ്തുവിനെതിരെ ബി.എസ്.എഫ് ഉദ്യോഗസ്ഥർ ഒമ്പത് റൗണ്ട് വെടിയുതിർക്കുകയും വെടിവെച്ച് താഴെയിടുകയും ചെയ്തു.
മുതിർന്ന ബി.എസ്.എഫും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം തുടരുകയാണ്. അതേസമയം, രാവിലെ 8.50 ഓടെ ഹിരാനഗർ സെക്ടറിലെ ബാബിയ പോസ്റ്റിൽ പാകിസ്ഥാൻ റേഞ്ചർമാർ ഏതാനും റൗണ്ട് വെടിവച്ചു.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ കാവൽ നിൽക്കുന്ന ബി.എസ്.എഫ് തിരിച്ചടി നടത്തിയിട്ടില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
Post Your Comments