COVID 19KeralaLatest NewsNews

കോഴിക്കോട് ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ്

കോഴിക്കോട് • കോഴിക്കോട് ജില്ലയിൽ ഇന്നലെ (19.06.2020) ന് 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 184 ആയി.

പോസിറ്റീവായവരില്‍ 3 പേർ വിദേശത്ത് ( കുവൈത്ത് – 2, സൌദി അറേബ്യ- 1 ) നിന്നും മൂന്ന് പേർ മറ്റു സംസ്ഥാനങ്ങളിൽ (കർണാടക -2, മഹാരാഷ്ട്ര -1) നിന്നും വന്നവരാണ്.

പോസിറ്റീവ് കേസ് 179 :

ജൂൺ 17-ാം തീയതി ബാംഗ്ലൂരിൽ നിന്ന് മറ്റൊരാളോടൊപ്പം കാറിൽ എത്തിയ 33 വയസ്സുള്ള നന്മണ്ട സ്വദേശിയാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഇദ്ദേഹം അന്ന് തന്നെ നേരിട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കായി എത്തി. അടുത്ത ദിവസം സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്നലെപോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 180 :

ജൂൺ 17-ാം തീയതി ബാംഗ്ലൂരിൽ നിന്ന് കാറിൽ പോസറ്റീവ് കേസ് 179ന് ഒപ്പം എത്തിയ 49 വയസ്സുള്ള നന്മണ്ട സ്വദേശിയാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഇദ്ദേഹം അന്ന് തന്നെ നേരിട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കായി എത്തി. അടുത്ത ദിവസം സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്നലെപോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 181:

ജൂൺ 17നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ (6E 9526) കുവൈറ്റിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 29 വയസ്സുള്ള കിഴക്കോത്ത് സ്വദേശിയാണ്.എയർപോർട്ടിലെ മെഡിക്കൽ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.ജൂൺ 18ന് സ്രവപരിശോധന നടത്തി.ഇന്നലെപോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 182 :

ജൂൺ 15നുള്ള ഗോ എയർ വിമാനത്തിൽ (G8 9023) കുവൈറ്റിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 29 വയസ്സുള്ള കടലുണ്ടി സ്വദേശി.വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടുള്ള കിങ് ഫോർട്ട്‌ ഹോട്ടലിലെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി.ജൂൺ 17ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.അന്ന് തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്നലെപോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 183 :

ജൂൺ 17-ാം തീയതി ട്രെയിൻ മാർഗ്ഗം മുംബൈയിൽ നിന്ന് എത്തിയ 22 വയസ്സുള്ള നന്മണ്ട സ്വദേശിനിയാണ്. മുംബൈയിൽ നിന്ന് ജൂൺ 17നുള്ള സ്പെഷ്യൽ ട്രെയിനിൽ D 1 കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തു രാവിലെ 9 മണിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി.റെയിൽവേ സ്റ്റേഷനിലെ മെഡിക്കൽ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആംബുലൻസിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അന്ന് തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്നലെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.ഇന്നലെപോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 184 :

ജൂൺ 11നുള്ള എയർ ഇന്ത്യ വിമാനത്തിൽ (AI 1934) സൗദിയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 57 വയസ്സുള്ള രാമനാട്ടുകര സ്വദേശി.എയർപോർട്ടിൽ നിന്ന് സ്വകാര്യ വാഹനത്തിൽ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ജൂൺ 16ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.അന്ന് തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്നലെപോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button