COVID 19Latest NewsKeralaNews

തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ ഡ്രൈവർക്കും കുടുംബത്തിനും കോവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് അറിയില്ല: ആശങ്ക

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷ ഡ്രൈവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുഞ്ഞിനും രോഗമുണ്ട്. ഇതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പുതിയ ഡിസിപിയെ നിയമിച്ചു. ഡോക്ടർ കൂടിയായ ഐപിഎസ് ഓഫീസർ ദിവ്യ ഗോപിനാഥിനെയാണ് ഡിസിപിയായി നിയമിച്ചത്. കോവിഡ് രോഗബാധയുടെ പ്രതിരോധ ചുമതലയും ഡിസിപിക്ക് നൽകിയിട്ടുണ്ട്.

Read also: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ആശങ്കയോടെ സൗദിയിലെ പ്രവാസികൾ

അതേസമയം ഈ മാസം 9 മുതൽ ഇന്നലെ വരെ 41 പേർക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പത്തുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 6 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തിയിട്ടില്ല. മെഡിക്കൽ കോളജിലെ നഴ്‌സിംഗ് അസിസ്റ്റന്‍റ്, കാട്ടാക്കടയിലെ ആശാ വർക്കർ, പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവർ, മണക്കാട്ടെ മൊബൈൽ ഷോപ്പുടമ എന്നിവരുടെ കാര്യത്തിലും ഉറവിടം അറിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button