KeralaLatest NewsNews

ജനിച്ചതു പെണ്‍കുഞ്ഞായതിന്റെ നിരാശ, 54 ദിവസം പ്രായമായ കുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിച്ച് പിതാവ്

കൊച്ചി: ജനിച്ചതു പെണ്‍കുഞ്ഞായതിന്റെ നിരാശയില്‍ 54 ദിവസം മാത്രം പ്രായമായ പിഞ്ചു കുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന 40 കാരനായ കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് ആണ് അറസ്റ്റിലായത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയില്‍ ഈ മാസം 18ന് പുലര്‍ച്ചെ നാലിനാണു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയവും കുഞ്ഞിനെതിരെയുള്ള ആക്രമണത്തിനു കാരണമായെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുടെ കൈയില്‍ നിന്നു കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി ഇയാള്‍ കുഞ്ഞിനെ കൈകൊണ്ടു രണ്ടു പ്രാവശ്യം തലയ്ക്കടിക്കുകയും കട്ടിലിലേക്കു വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിതീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ തലച്ചോറില്‍ രക്തസ്രാവവും വെള്ളക്കെട്ടുമുണ്ട്. കാലുകളില്‍ ചതവുണ്ട്.

ഫെയ്‌സ്ബുക്കിലൂടെയാണ് നേപ്പാള്‍ സ്വദേശിയായ യുവതിയും ഷൈജുവും പരിചയപ്പെട്ടത് തുടര്‍ന്ന് ഒരു വര്‍ഷമെ ആയിട്ടുള്ളു നേപ്പാളില്‍ വച്ച് ഇരുവരും വിവാഹം കഴിച്ചിട്ട്. തുടര്‍ന്ന് 9 മാസത്തോളം അങ്കമാലിയിലെ വിവിധയിടങ്ങളില്‍ വാടകയ്ക്കു താമസിച്ചു. 10 മാസം മുമ്പാണ് ഇവര്‍ ജോസ്പുരത്തു താമസം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button