Latest NewsNewsIndia

ഇന്ത്യയില്‍ നിന്ന് സജീവമായി ഡാറ്റ ചോര്‍ത്തുന്നത് 52 ചൈനീസ് ആപ്പുകള്‍ : വിവരങ്ങള്‍ പുറത്തുവിട്ട് ഇന്റലിജെന്‍സ് : ഇപ്പോള്‍ പ്രധാനമായും ഉപയോഗിയ്ക്കുന്ന സൂം ആപ്പിനെ വിലക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തോടെ ചൈനയെ കുറിച്ച് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ചൈന ഇന്ത്യയില്‍ നിന്ന് അവരുടെ ആപ്പുകള്‍ വഴി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇന്ത്യയില്‍ നിന്ന് സജീവമായി ഡാറ്റ ചോര്‍ത്തുന്നത് 52 ചൈനീസ് ആപ്പുകളാണെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം ആപ്പുകളെ ബ്ലോക്ക് ചെയ്യുകയോ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണമെന്നാണ് ഇന്റിലിജന്‍സ് വിഭാഗം നല്‍കുന്ന മുന്നറിയിപ്പെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

read also : ഗല്‍വാന്‍ താഴ്‌വാര തങ്ങളുടേതെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ : ;ചൈനീസ് കമ്പനികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് റദ്ദാക്കും : ത്വരിത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൈനയ്‌ക്കെതിരെ വന്‍ പ്രതിഷേധ നടപടികള്‍

ഇന്റര്‍നെറ്റ് രംഗത്തും ചൈനയ്‌ക്കെതിരെ ഇന്ത്യന്‍ ദേശീയ വികാരമുണര്‍ത്തിവിട്ടത് ബോളിവുഡിലെ ജനപ്രിയ സിനിമയായ ‘3 ഇഡിയറ്റ്‌സ്’ന് ആധാരമായ എഞ്ചിനീയര്‍ സോനം വാങ്ചുക്കാണ്. ചൈനയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഉയര്‍ത്തിയ സോനം വാങ് ചുങ് ഇതിനായി ഒരു അപ്ലിക്കേഷനും ഉണ്ടാക്കി. പബ്ജി പോലുള്ള അപ്ലിക്കേഷനുകളെ തിരിച്ചറിയാന്‍ വാങ് ചുക്കിന്റെ ആപ്പിന് കഴിഞ്ഞില്ലെങ്കിലും ഫോണിലെ ഒട്ടുമിക്ക ചൈനീസ് ആപ്പുകളെയും നിരിച്ചറിയാന്‍ വാങ് ചുക്കിന്റെ ആപ്ലിക്കേഷന് കഴിഞ്ഞു. എന്നാല്‍ ഗൂഗില്‍ ഈ ആപ്ലിക്കേഷന്‍ തങ്ങളുടെ പ്ലേസ്റ്റോറില്‍നിന്ന് നീക്കം ചെയ്തു. ഇന്ത്യക്കാരായ 20 സൈനീകര്‍ വീര്യമൃത്യു വരിച്ചതോടെ ഇന്ത്യയില്‍ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണത്തിന് ആക്കം കൂടി

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സൂം ആപ്പിനെതിരെ ഇന്ത്യയുടെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ (Computer Emergency Response Team of India – CERT-in) മുന്നറിയിപ്പ് നല്‍കിയത്. സൂം ആപ്പിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. തായ്‌വാനില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സൂ ആപ്പ് ഉപയോഗിക്കുന്നത് വിലക്കി. ജര്‍മ്മനിയുടെ വിദേശകാര്യമന്ത്രാലയം സൂം ആപ്പ് സ്വന്തം കമ്പ്യൂട്ടറില്‍ പോലും ഉപയോഗിക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയും സൂമിന് പകരം മറ്റ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാനാണ് ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button