COVID 19IndiaNews

വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു: വഴക്ക് ഉണ്ടായിരുന്നു: ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തലുമായി സുശാന്തിന്റെ കാമുകി

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്‌തു. 9 മണിക്കൂറോളം ചോദ്യം ചെയ്യൽ തുടർന്നു. ലോക്ഡൗണ്‍ സമയത്ത് സുശാന്തിനൊപ്പം ഫ്ലാറ്റിലാണു താമസിച്ചിരുന്നതെന്നും വഴക്കിട്ടതിനെ തുടര്‍ന്നാണു തിരിച്ചുപോന്നതെന്നും റിയ മൊഴി നൽകി. വഴക്കിന്റെ കാരണവും വെളിപ്പെടുത്തിയ താരം ഫോണിലൂടെ തങ്ങൾ ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കി. 2020 അവസാനത്തോടെ വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നുവെന്നും വീടു വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും റിയ മൊഴി നൽകി.

Read also: രണ്ടുവയസുകാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് രണ്ട് കാന്തങ്ങൾ: ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് ഡോക്ടർമാർ

വിഷാദരോഗത്തിന് സുശാന്ത് ചികിത്സ തേടിയിരുന്നു. മരുന്നു കഴിക്കാതെ യോഗയും ധ്യാനവുമാണ് സുശാന്ത് തിരഞ്ഞെടുത്തത്. മരുന്നു കഴിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും റിയ വ്യക്തമാക്കി.യയുടെ ഫോണ്‍ പൊലീസ് സ്‌കാന്‍ ചെയ്ത് സന്ദേശങ്ങളും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും പോലീസ് ശേഖരിച്ചു. ഞായറാഴ്ചയാണ്, മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയില്‍ സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അവസാന ദിവസങ്ങളിലെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. റിയ , സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, സഹോദരി, അച്ഛന്‍ കെ.കെ. സിങ് എന്നിവരെയാണ് മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ സുശാന്ത് വിളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button