Latest NewsNewsIndia

എനിക്ക് പാടണമെന്ന് ഇല്ല, ഇനി അവസരം ലഭിച്ചില്ലെങ്കിലും പ്രശ്നമില്ല: സംഗീത ലോകത്ത് നിന്നും  ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കാന്‍ താമസമില്ലെന്ന് സോനു നിഗം

മുംബൈ: യുവനടന്‍ സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്‌തതിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഇതിന് പിന്നാലെ സംഗീത മേഖലയില്‍ നടക്കുന്ന തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാണിച്ച് പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗം രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ കേട്ടത് ഒരു നടന്‍റെ മരണവാര്‍ത്തയാണ്, സംഗീത ലോകത്ത് നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഏറെ താമസമില്ലെന്നും സിനിമയേക്കാളും വലിയ മ്യൂസിക് മാഫിയയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറയുന്നു.

Read also: ഒരു പെണ്ണ് കെട്ടിയാല്‍ ആ വിളി മാറിക്കിട്ടുമല്ലോ: വിവാഹത്തിന് തയ്യാറാണെന്ന് രജിത് കുമാര്‍

മ്യൂസിക് കമ്പനികള്‍ ഇവിടെ അത്തരമൊരു അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിര്‍മ്മാതാവും സംവിധായകനും നവാഗതര്‍ക്കൊപ്പം സംഗീതം ചെയ്യാന്‍ ആഗ്രഹിച്ചാല്‍ പോലും മ്യൂസിക് കമ്പനികൾ അനുവദിക്കില്ല. രണ്ട് പേരാണ് മ്യൂസിക് കമ്പനികളെ നിയന്ത്രിക്കുന്നത്. എനിക്ക് പാടണമെന്ന് ഇല്ല, ഇനി അവസരം ലഭിച്ചില്ലെങ്കിലും പ്രശ്നമില്ല. പക്ഷേ നിങ്ങളുടെ പെരുമാറ്റം കൊണ്ട് നവാഗതരുടെ കണ്ണില്‍ നിന്നും രക്തം കണ്ണീരായി വരുന്ന അവസ്ഥയ്ക്ക് ഞാന്‍ സാക്ഷിയാണ്. നിങ്ങള്‍ അവരെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. അത് ശരിയല്ലെന്നും അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഈ അന്തരീക്ഷം മാറുമെന്നും സോനും നിഗം കുറ്റപ്പെടുത്തുന്നു. വളരെ തുച്ഛമായ വരുമാനം സംഗീത സംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും നല്‍കുന്നതില്‍ നിങ്ങള്‍ക്ക് തെറ്റൊന്നും തോന്നുന്നില്ലേ. നവാഗതരേക്കൊണ്ട് പത്ത് പാട്ട് പാടിക്കും അവയെല്ലാം ഒഴിവാക്കും ഇതാണ് മുംബൈയില്‍ നടക്കുന്നത്. ഇത് നവാഗതരില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം വലുതാണെന്നും സോനു നിഗം ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button