യു എ ഇ: കോവിഡ് മാറിയ കുട്ടികളില്‍ അപൂര്‍വ രോഗാവസ്ഥ കാണപ്പെടുന്നതായി ആരോഗ്യ വിദഗ്ദ്ധർ. ‘മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം’ എന്ന് വിളിക്കുന്ന രോഗാവസ്ഥയുമായി അഞ്ച് കുട്ടികള്‍ ചികില്‍സതേടി. യു എ ഇയിലാണ് സംഭവം. മാതാപിതാക്കള്‍ക്ക് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ALSO READ: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് നടന്‍ പൃഥിരാജ്
കടുത്തപനി, വയറിളക്കം, ചൊറിച്ചില്‍, കണ്ണ് ചുമന്ന് പീളകെട്ടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍ ഉള്ളത്. കുട്ടികളില്‍ ഹൃദ്രോഗ ലക്ഷണങ്ങള്‍ക്കും, അമിത രക്തസമര്‍ദ്ദത്തിനും സാധ്യതയുണ്ട്. കോവിഡ് മാറിയ കുട്ടികളിലും, കോവിഡ് രോഗികളുമായി ഇടപഴകിയ കുട്ടികള്‍ക്കുമാണ് ഈ അസുഖം കണ്ടുവരുന്നത്. ചികില്‍സതേടിയ കുട്ടികള്‍ അപകടാവസ്ഥ തരണം ചെയ്തതായും ആരോഗ്യവിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments