Latest NewsNewsGulf

കോവിഡ് : ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു

ഷാർജ : യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ദുബായ് ഹാപഗ് ലോയിഡ് (Hapag Lloyd) ജീവനക്കാരനായിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശി ജോൺസൺ ജോർജ് ( 37 ) ആണ് മരിച്ചത്. ഷാർജ സുലേഖ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് നടക്കും. ഹെലിബറിയ ഞാറയ്ക്കൽ പരേതനായ ജോർജ് കുരുവിളയുടെയും ജെസ്സിയുടെയും മകനാണ്. ഭാര്യ ജിനു ജോൺസൺ (സ്റ്റാഫ് നഴ്‌സ്‌, അൽ ദൈദ് ആശുപത്രി, ദൈദ് ഷാർജ), മക്കൾ: ഡെന്ന , എഡ്‌ലൈൻ.

സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. റിയാദിൽ അൽഇദ്‌രീസ് പെട്രോളിയം ആൻഡ്​ ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം തുറക്കൽ സ്വദേശിയും തിരൂരങ്ങാടി വെന്നിയൂർ കൊടിമരം വി.കെ.എം ഹൗസിൽ താമസക്കാരനുമായ മുഫീദ് (30)​ ആണ്​ ​ റിയാദിലെ ഡോ. സുലൈമാൻ ഹബീബ്​ ആശുപത്രിയിൽ വ്യാഴാഴ്​ച ഉച്ചക്ക് മരണപ്പെട്ടത്​. കോവിഡ്​ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഇൗ മാസം 15ന്​ റിയാദിലെ അമീർ മുഹമ്മദ്​ ആശുപത്രിയിൽ കോവിഡ്​ പരിശോധന നടത്തുകയും പോസിറ്റീവാണെന്ന്​ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൂന്നുദിവസം മുമ്പാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. മൃതദേഹം ഡോ. സുലൈമാൻ ഹബീബ്​ ആശുപത്രി​ മോർച്ചറിയിലാണ്​. റിയാദിൽ ഖബറടക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button