
ഷാർജ : യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ദുബായ് ഹാപഗ് ലോയിഡ് (Hapag Lloyd) ജീവനക്കാരനായിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശി ജോൺസൺ ജോർജ് ( 37 ) ആണ് മരിച്ചത്. ഷാർജ സുലേഖ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് നടക്കും. ഹെലിബറിയ ഞാറയ്ക്കൽ പരേതനായ ജോർജ് കുരുവിളയുടെയും ജെസ്സിയുടെയും മകനാണ്. ഭാര്യ ജിനു ജോൺസൺ (സ്റ്റാഫ് നഴ്‌സ്, അൽ ദൈദ് ആശുപത്രി, ദൈദ് ഷാർജ), മക്കൾ: ഡെന്ന , എഡ്‌ലൈൻ.
സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. റിയാദിൽ അൽഇദ്‌രീസ് പെട്രോളിയം ആൻഡ് ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം തുറക്കൽ സ്വദേശിയും തിരൂരങ്ങാടി വെന്നിയൂർ കൊടിമരം വി.കെ.എം ഹൗസിൽ താമസക്കാരനുമായ മുഫീദ് (30) ആണ് റിയാദിലെ ഡോ. സുലൈമാൻ ഹബീബ് ആശുപത്രിയിൽ വ്യാഴാഴ്ച ഉച്ചക്ക് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഇൗ മാസം 15ന് റിയാദിലെ അമീർ മുഹമ്മദ് ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തുകയും പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൂന്നുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ഡോ. സുലൈമാൻ ഹബീബ് ആശുപത്രി മോർച്ചറിയിലാണ്. റിയാദിൽ ഖബറടക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Post Your Comments